JHL

JHL

അതിഥി തൊഴിലാളികൾക്ക് സർക്കാർ തിരിച്ചറിയൽ കാർഡ് നൽകണം; എച്.ആർ.ഒ ഹ്യൂമൺ റൈറ്റ്സ് ഓർഗനൈസേഷൻ

 

കാസർഗോഡ്(www.truenewsmalayalam.com) : കേരളത്തിന്റെ വിവിധ മേഖലകളിൽ തൊഴിൽ ചെയ്യുന്ന വിവിധ ബിസിനസുകളിൽ ഏർപ്പെട്ടിരിക്കുന്ന അതിഥി തൊഴിലാളികളുടെ പ്രവർത്തനങ്ങൾ കേരളത്തിന്റെ സമഗ്രവികസനത്തിന്റെ ഭാഗമായതിനാൽ    കേരളത്തിൽ വന്നു താമസിക്കുന്ന മുഴുവൻ അതിഥി തൊഴിലാളികൾക്കും പ്രത്യേക തിരിച്ചറിയൽ കാർഡ് നടപ്പിലാകാണാമെന്ന് എച്.ആർ.ഒ ഹ്യൂമൺ റൈറ്റ്സ് ഓർഗനൈസേഷൻ കാസർഗോഡ് ജില്ലാ കമ്മിറ്റി കേരള ഗവൺമെന്റിനോട് അവശ്യപ്പെട്ടു.

 പ്രസ്തുത തിരിച്ചറിയൽ കാർഡ് ഉള്ളവർക്ക് മാത്രമെ വിവിധ മേഘലകളിൽ ജോലി ചെയ്യാവുന്ന സാഹചര്യംസൃഷ്ടിച്ചു ശാസ്ത്രീയമായി തന്നെ അതിഥി തൊഴിലാളികളെ കൃത്യമായി മേൽവിലാസം രേഖപ്പെടുത്തുന്ന സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിന് ആവശ്യമായ നിയമനിർമാണങ്ങൾ കൊണ്ടുവന്ന് കേരള ഗവൺമെന്റിന്റെ ഐഡന്റിറ്റി കാർഡ് മുഴുവൻ അതിഥി തൊഴിലാളികൾക്കും നൽകണമെന്നും കൂട്ടിച്ചെർത്തു.

മലയാളികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്നുണ്ട് അതുപോലെതന്നെയാണ് മറ്റു വിവിധ ഭാഗങ്ങളിൽ നിന്ന് വന്നുകേരളത്തിലും ജോലി തേടി വരുന്നത്, ഇവരിൽ വലിയ ഭൂരിപക്ഷം ആളുകളും കൃത്യമായി ജോലി ചെയ്യുന്നവരും ചെറിയൊരു ശതമാനം ക്രിമിനലുകളും അതിലും ചിലവർ ലഹരിക്ക് അടിമപ്പെട്ടവരുമാണ്.

 ഈ യാഥാർത്ഥ്യം കേരളം തിരിച്ചറിയുന്നുണ്ട്. മലയാളികളായ ലഹരി മാഫിയ അതിഥി തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കുന്നുണ്ട്, അതിഥി തൊഴിലാളികളായ ലഹരി മാഫിയകളും ഉണ്ട്.

 ക്രിമിനൽ പശ്ചാത്തമുള്ളവരെയും കുറ്റം കൃത്യങ്ങളിൽ ഏർപ്പെട്ട് ഇവിടെ ഒളിവിൽ കഴിയുന്നവരെയും തിരിച്ചറിയുന്നതിന് ഗവൺമെന്റിന്റെ തിരിച്ചറിയൽ കാർഡ് നിർബന്ധമായ സാഹചര്യമാണ് ഇപ്പോഴുള്ളത്.

  ഈ കാർഡ് കൈവശമുള്ളവർക്ക് മാത്രമെ വാടകക്ക് താമസിക്കാനുള്ള കെട്ടിടങ്ങൾ നൽകാൻ പാടുള്ളൂ ഇവർക്ക് ജോലി നൽകാനും പാടുള്ളൂ             എന്ന കർശന നിയമം നിലവിൽ വന്നാൽ അതിഥി തൊഴിലാളികളെ നിയന്ത്രിക്കാനാവുമെന്നു എഛ് ആർ ഓ  കൂട്ടിച്ചേർത്തു.



 കാസർഗോഡ് പുതിയ ബസ് സ്റ്റാൻഡിൽ കാസർഗോഡ് നിർമ്മിച്ചിരിക്കുന്ന വനിതാ യാത്രക്കാരുടെ വിശ്രമ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ ഏറെ കഴിഞ്ഞിട്ടും വനിതായാത്രക്കാർക്ക് തുറന്നു കൊടുക്കാതെ പുതിയ ബസ്സ്റ്റാൻ്റിൽ നോക്ക്‌ കുത്തിയായി സാമൂഹ്യ ദ്രോഹികളുടെ താവളമായി മാറിയിരിക്കുകയാണെന്ന്  എച്ച് ആർ ഒ കുറ്റപ്പെടുത്തി

 ഹ്യൂമൺ റൈറ്റ്സ് ഓർഗനൈസേഷൻ കാസർഗോഡ് ജില്ലാ പ്രസിഡണ്ട് സി എച്ച് മുഹമ്മദ് കുഞ്ഞി വടക്കേക്കര യോഗത്തിൽ അധ്യക്ഷത വഹിച്ചു.

 സംസ്ഥാന വർക്കിംങ്ങ് പ്രസിഡണ്ട് അഡ്വ. സുലൈഖ മാഹിൻ ഉദ്ഘാടനം ചെയ്തു.കാസർഗോഡ് ജില്ലാ വർക്കിംങ്ങ് പ്രസിഡണ്ട് സുബൈർ പടുപ്പ് മുഖ്യ പ്രഭാഷണം നടത്തി.

 കെരീം ചൗക്കി.അസൈനാർ തോട്ടുംഭാഗ്, മജീദ് പള്ളിക്കാൽ, സിതി  ആജി കോളിയട്ക്കം, അബു പാണലം, മുഹമ്മദ് ഈച്ചിലിങ്കാൽ, സർഫുന്നിസ ശാഫി എന്നിവർ സംസാരിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി ഹമീദ് ചേരങ്കൈ സ്വാഗതവും, ഖദീജാ മൊഗ്രാൽ നന്ദിയും പറഞ്ഞു.

No comments