ഇഴ ജന്തുക്കൾക്ക് താവളമായി കാടുമുടി കിടന്ന കാടിയംകുളം ജലസ്രോതസ്സ് ശുചീകരിച്ചു.
കാട് കയറിയ കാടിയംകുളം പ്രദേശം സംരക്ഷിക്കണമെന്ന് പ്രദേശവാസികൾ നിരന്തരമായി ആവശ്യപ്പെട്ടു വരികയായിരുന്നു. ഇഴജന്തുക്കളുടെ ശല്യം പരിസരത്തെ സ്കൂൾ- അംഗൻവാടി വിദ്യാർത്ഥികൾക്ക് ഏറെ ഭീഷണിയായിരുന്നു. കൂടാതെ മാലിന്യം വലിച്ചെറിയുന്നതും ഈ ജലസ്രോതസ്സിലേക്കാ യിരുന്നു. കുടിവെള്ള പദ്ധതിക്കായി നീക്കിവെച്ച പ്രദേശമാണ് കാടി യംകുളം.പദ്ധതികളൊന്നും ഇതുവരെ പ്രാവർത്തികമായിട്ടുമി ല്ല. പ്രദേശത്തെ ദുരിതാവസ്ഥ പ്രദേശവാസികൾ വാർഡ് മെമ്പറുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് ശുചീകരണം നടത്തിയത്.
കാടിയംകുളം പ്രദേശം ചുറ്റുമതിൽകെട്ടി സംരക്ഷിക്കാൻ പദ്ധതിക്കായി ജില്ലാ പഞ്ചായത്തിനെ സമീപിക്കുമെന്ന് വാർഡ് മെമ്പർ പ്രദേശവാസികളെ അറിയിച്ചിട്ടുണ്ട്. ഒപ്പം ജലാശയത്തിലേക്ക് മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നിയമനടി നടപടി സ്വീകരിക്കുമെന്നും, ഇത്തരക്കാരിൽ നിന്ന് പഞ്ചായത്ത് ഇരുപത്തയ്യായിരം രൂപ പിഴ ഈടാക്കുമെന്നും റിയാസ് മൊഗ്രാൽ പറഞ്ഞു. ശുചീകരിച്ച കാടിയംകുളം പ്രദേശം കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ സന്ദർശിച്ചു.
Post a Comment