JHL

JHL

കുമ്പളയിൽ പ്ലൈവുഡ് ഫാക്ടറിയുടെ സ്ലാബ് തകർന്നുവീണ് സൂപർവൈസർക്ക് ദാരുണത്യം.

കുമ്പള(www.truenewsmalayalam.com) : കുമ്പളയിൽ പ്ലൈവുഡ് ഫാക്ടറിയുടെ സ്ലാബ് തകർന്നുവീണ് സൂപർവൈസർക്ക് ദാരുണത്യം.

 പയ്യന്നൂർ കേളോത്ത് സ്വദേശി റഊഫ് (60) ആണ്  കുമ്പള അനന്തപുരത്തെ മൊണാർക് പ്ലൈവുഡ് ഫാക്ടറിയിൽ ഇന്ന് ഉച്ചയോടെയുണ്ടായ അപകടത്തെ തുടർന്ന് മരിച്ചത്.

വർഷങ്ങളായി പ്രവർത്തിക്കുന്ന പ്ലൈവുഡ് ഫാക്ടറിയിൽ നവീകരണം നടന്നുവരികയായിരുന്നു. ഇവിടെ നിർമിച്ച കോൺക്രീറ്റ് സ്ലാബ് പൊടുന്നനെ തകർന്നുവീഴുകയായിരുന്നു.

 സ്ലാബ് തലയിലേക്ക് പതിച്ചതിനെ തുടർന്ന് റഊഫ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

കുമ്പള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.


No comments