JHL

JHL

തനിമ കാസർകോട് രണ്ട് എഴുത്തുകാരുടെ പുസ്തകങ്ങളുടെ ചർച്ച നടത്തി

 


കാസർകോട്(www.truenewsmalayalam.com) : തനിമ കാസർകോട് രണ്ട് എഴുത്തുകാരുടെ പുസ്തകങ്ങളുടെ ചർച്ച നടത്തി. ഹരീഷ് പന്തക്കലിന്റെ 'ബാബ് അൽ ബഹ്റൈനും' കെ.പി.എസ്.വിദ്യാനഗറിന്റെ 'ഡിമൻഷ്യ'യുമാണ് ചർച്ച നടത്തിയത്.

 തനിമ കാസർകോട് പ്രസിഡന്റ് അബൂതാഹി അധ്യക്ഷതവഹിച്ചു.മുതിർന്ന എഴുത്തുകാരൻ കുട്ടിയാനം മുഹമ്മദ് കുഞ്ഞിയെ ആദരിച്ചു. തനിമ കലാസാഹിത്യ വേദി സംസ്ഥാന സമിതി അംഗം ബി.കെ.മുഹമ്മദ് കുഞ്ഞി ഉപഹാരം കൈമാറി.

 സന്തോഷ് സക്കറിയ, എ.എസ്.മുഹമ്മദ് കുഞ്ഞി, അഷ്റഫലി ചേരങ്കൈ, അബൂബക്കർ ഗിരി, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, മുഹമ്മദലി എന്നിവർ സംസാരിച്ചു.


No comments