JHL

JHL

കോഴി വിലയിൽ ഇടിവ്: നാട്ടിൻപുറങ്ങളിലെ കടകളിൽ വില 130


മൊഗ്രാൽ(www.truenewsmalayalam.com) : മത്തിക്ക് 400 ൽ എത്തിയ മത്സ്യ വിലകയറ്റത്തോടൊപ്പം 180 വരെ എത്തിയ കോഴി വിലയിൽ നേരിയ ഇടിവ്. നാട്ടിൻപുറങ്ങളിലെ കടകളിൽ ഇന്നിപ്പോൾ കോഴി വില 130 രൂപയാണ്.

 കോഴി വില അടിക്കടി കൂടുന്നതും കുറയുന്നതിനെ പറ്റി കടക്കാരോട് ചോദിച്ചാൽ കൈമലർത്തും.

മത്സ്യ വില ഉയർന്നപ്പോൾ കോഴി ഇറക്കുമതി ചെയ്യുന്ന അന്യസംസ്ഥാന മൊത്ത കച്ചവടക്കാർ മനപ്പൂർവ്വം വില കൂട്ടിയതാണെന്ന ആക്ഷേപവുമുണ്ട്.

 വിശേഷ ദിവസങ്ങളെ ത്തിയാൽ കോഴിക്ക് മനപ്പൂർവ്വം വില കൂട്ടുന്ന ഏർപ്പാടാണ് മൊത്ത കച്ചവടക്കാർക്കെന്ന് ചില്ലറ വ്യാപാരികൾ പറയുന്നു. അതിനിടെ മത്സ്യമാർക റ്റുകളിൽ മത്സ്യം യഥേഷ്ടം എത്തിത്തുടങ്ങിയതാണ് കോഴി വില ഇടവിന് കാരണമെന്നും പറയുന്നു. 

അവശ്യസാധനങ്ങളുടെ വിലകയറ്റത്തിൽ ഇടപെടാത്ത സർക്കാർ സംവിധാനങ്ങൾ ഇവിടെയും നോക്കുകുത്തിയാകുന്നുവെന്നാണ് ജന സംസാരം.

No comments