JHL

JHL

പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന പ്രഖ്യാപനവുമായി രാജീവ് ചന്ദ്രശേഖർ, പിന്നാലെ തിരുത്തി

rajeev chandrasekhar 9798789

 ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാർ അധികാരമേൽക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന പ്രഖ്യാപനവുമായി രാജീവ് ചന്ദ്രശേഖർ. ​ഫെയ്സ് ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് രാജീവ് ചന്ദ്രശേഖർ അപ്രതീക്ഷിത തീരുമാനം പ്രഖ്യാപിച്ചത്. എന്നാല്‍ പിന്നീട് കുറിപ്പ് അദ്ദേഹം പിന്‍വലിച്ചു. പൊതുപ്രവര്‍ത്തനം എന്നുദ്ദേശിച്ചത് എംപി, കേന്ദ്ര മന്ത്രി എന്ന നിലയിലുള്ള പ്രവര്‍ത്തനമാണെന്നു അദ്ദേഹം വ്യക്തത വരുത്തി.എംപി ശശി തരൂരിനെതിരെയുളള പോരാട്ടത്തിന് പിന്നാലെ തിരുവനന്തപുരത്ത് ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹം തയാറെടുക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഇത്തരമൊരു തീരുമാനം.

 രാജീവ് ചന്ദ്രശേഖറിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ

എന്റെ 18 വർഷത്തെ പൊതുസേവനത്തിനു ഇന്ന് തിരശീല വീഴുന്നു.  3 വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ സർക്കാരിൽ ജനങ്ങളെ സേവിക്കാനുള്ള അവസരം ലഭിച്ചു. ഒരു തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സ്ഥാനാർഥി എന്ന നിലയിൽ എന്റെ 18 വർഷത്തെ പൊതുസേവനം അവസാനിപ്പിക്കാൻ ഞാൻ തീർച്ചയായും ഉദ്ദേശിച്ചിരുന്നില്ല, പക്ഷേ അത് അങ്ങനെയാണ്. ഞാൻ കണ്ടുമുട്ടിയ എല്ലാവർക്കും, എന്നെ പിന്തുണച്ച എല്ലാവർക്കും, പ്രത്യേകിച്ച് എന്നെ പ്രചോദിപ്പിക്കുകയും ഊർജസ്വലനാക്കുകയും ചെയ്ത എല്ലാ പ്രവർത്തകർക്കും നേതാക്കന്മാർക്കും എന്റെ അഗാധമായ നന്ദി.

‘‘കഴിഞ്ഞ 3 വർഷം സർക്കാരിൽ എന്നോടൊപ്പം പ്രവർത്തിച്ച എന്റെ സഹപ്രവർത്തകർക്കും നന്ദി. ഒരു ഭാരതീയ ജനതാ പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ, ഞാൻ തുടർന്നും പാർട്ടിയിൽ പ്രവർത്തിക്കുകയും പിന്തുണ നൽകുകയും ചെയ്യും.’’rajeev chandrashekhar

No comments