ഓവുചാലിൽ വെള്ളം ഒഴുകുന്നില്ല, നടപ്പാതയുമില്ല: സർവീസ് റോഡിൽ കെട്ടിക്കിടക്കുന്ന വെള്ളം കാൽനടയാത്രക്കാരായ വിദ്യാർത്ഥികൾക്ക് ദുരിതമാവുന്നു
മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ ടൗണിന് സമീപം സർവ്വീസ് റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നത് കാൽനടയാത്രക്കാരായ വിദ്യാർത്ഥികൾക്ക് ദുരിതമാവുന്നു.
ഹൈക്കോടതി നിർദ്ദേശം ഉണ്ടായിട്ടുപോലും കാൽനടയാത്രക്കാർക്ക് നടന്നുപോകാൻ ദേശീയപാതയിൽ നടപ്പാത ഒരുക്കാത്തതാണ് വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് ഇപ്പോൾ ദുരിതമാവുന്നത്.
മൊഗ്രാൽ ടൗണിന് സമീപം സർവീസ് റോഡിന് സമാനമായി നിർമ്മിച്ചിരിക്കുന്ന ഓവുചാലിലൂടെ വെള്ളം ഒഴുകി പോകുന്നില്ലെന്ന് സമീപവാസികൾ പറയുന്നു. വെള്ളം റോഡിൽ തന്നെ കെട്ടിക്കിടക്കുന്നതാണ് സ്കൂളിൽ പോകുന്ന വിദ്യാർത്ഥികൾക്ക് ദുരിതമാവുന്നത്.
അമിത വേഗത്തിൽ വാഹനങ്ങൾ വരുന്നത് മൂലം റോഡിൽ കെട്ടിക്കിടക്കുന്ന വെള്ളം നടന്നുവരുന്ന വിദ്യാർത്ഥികളുടെ മേലിലാണ് തെറിച്ചുവീഴുന്നത്.
ചളിവെള്ളമാ യതിനാൽ പിന്നെ വിദ്യാർത്ഥികൾക്ക് സ്കൂളിൽ പോകാനാകാതെ പഠനം മുടങ്ങുന്ന തായും രക്ഷിതാക്കൾ പറയുന്നു.
നിലവിൽ ഈ ഭാഗത്ത് പൂർത്തിയായി കിടക്കുന്ന ഓവുചാലുകളിലൂടെ വെള്ളം ഒഴുകി പോകാനുള്ള സാഹചര്യം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Post a Comment