JHL

JHL

പൊളിച്ചുമാറ്റിയ കെട്ടിടങ്ങളുടെ ഭാഗങ്ങൾ സർവ്വീസ് റോഡിലേക്ക് ചരിഞ്ഞ് നിൽക്കുന്നത് ഭീഷണി


കുമ്പള(www.truenewsmalayalam.com) : ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുത്തപ്പോൾ പൊളിച്ചു മാറ്റിയ കെട്ടിടങ്ങളുടെ ബാക്കി ഭാഗങ്ങൾ സ്ഥല ഉടമകൾ പൊളിച്ചു മാറ്റാത്തത് സർവീസ് റോഡിലൂടെ പോകുന്ന ബസ്സുകൾ അടക്കമുള്ള വാഹന യാത്രക്കാർക്ക് ഭീഷണിയാവുന്നു.

 കുമ്പള മാവിന കട്ടയ്ക്ക് സമീപമാണ് ഇത്തരത്തിൽ കെട്ടിടങ്ങളുടെ ബാക്കി ഭാഗങ്ങൾ റോഡിലേക്ക് ചെരിഞ്ഞു നിൽക്കുന്നത്. ഇവിടെ കെട്ടിടത്തിന്റെ ഒരു ഭാഗം ശക്തമായ മഴയിൽ സർവ്വീസ് റോഡിലേക്ക് വീഴാൻ പാകത്തിൽ ഇളകി നിൽക്കുന്നുമുണ്ട്.

 അപകടം സംഭവിക്കുന്നതിന് മുമ്പ് കെട്ടിടങ്ങളുടെ ഭാഗങ്ങൾ അടിയന്തരമായി പൊളിച്ചു മാറ്റാൻ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

No comments