മാസ്റ്റർ കിംഗ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ക്യാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു
മൊഗ്രാൽ(www.truenewsmalayalam.com) . മൊഗ്രാലിലെ ക്യാരംസ് പ്രേമികൾക്കായി മാസ്റ്റർ കിംഗ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ക്യാരംസ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചു.
16 ടീമുകൾ മാറ്റുരച്ച മത്സരത്തിൽ എ,ബി ടീമുകളായാണ് മത്സരിച്ചത്.
ഫൈനൽ മത്സരത്തിൽ എ ടീമിലെ ഇസ്ഹാക്ക്- സിദ്ധീഖ് കൂട്ടുകെട്ട്, എ ടീമിലെ മൊയ്തു- ലത്തീഫ് കൂട്ടുകെട്ടിനെ പരാജയപ്പെടുത്തി വിജയികളായി.
മറ്റൊരു മത്സരത്തിൽ ബി ടീമിലെ ആദിൽ -ജാബിർ കൂട്ടുകെട്ട് ബി ടീമിലെ അനസ് -കരീം കൂട്ടുകെട്ടിനെ പരാജയപ്പെടുത്തി വിജയികളായി.
വിജയികൾക്ക് മാസ്റ്റർ കിംഗ് മുഖ്യരക്ഷാധികാരി ഹമീദ് സ്പിക്ക് ട്രോഫികൾ സമ്മാനിച്ചു.
ചടങ്ങിൽ പിഎം മുഹമ്മദ് കുഞ്ഞി ടൈൽസ്, ഇബ്രാഹിം ഷാ, കാദർ എസ്കെ, അബൂബക്കർ സ്പിക്, ലത്തീഫ് ഫ്രൂട്ട്, ത്വയ്യിബ്, താജു കുക്ക്, അബ്ദുള്ള ഇലക്ട്രീഷ്യൻ, സിദ്ദീഖ് നേവി, അബ്ദുള്ള കെ കെ, സൈഫു ബാർകോഡ്, ഉസ്മാൻ, ബാത്തി, അമ്മി,ബഷീർ, ഇൻതിയാസ്, സിറാജ്, ഫാറൂഖ് എന്നിവർ സംബന്ധിച്ചു.
Post a Comment