JHL

JHL

കുമ്പോൽ മഖാം ഉറൂസ്; പബ്ലിസിറ്റി കമ്മിറ്റി വിപുലപ്പെടുത്താൻ തീരുമാനിച്ചു


ആരിക്കാടി(www.truenewsmalayalam.com) : കുമ്പോൽ ചരിത്ര പ്രസിദ്ധമായ മഖാം ഉറൂസ് , പരസ്യപ്രചരണത്തിൻ്റെ ഭാഗമായി പബ്ലിസിറ്റി കമ്മിറ്റിയിലേക്ക് കൂടുതൽ മെമ്പർമാരെ ചേർക്കാനും, പരസ്യപ്രചരണത്തിനായി സോഷ്യൽ മീഡിയ മാർക്കറ്റിംഗ് ടീം സാധ്യതകളെ പറ്റി ആരായാനും തീരുമാനിച്ചു.

 2025 ജനുവരി 16 മുതൽ 26 വരെ യാണ് ഉറൂസ് നടക്കുന്നത്.

  പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ എ കെ ആരിഫ് സ്വാഗതം പറഞ്ഞു. ഉറൂസ് കമ്മിറ്റി ചെയർമാൻ എം അബ്ബാസ് അധ്യക്ഷവഹിച്ചു.

 ഉറൂസ് കമ്മിറ്റി ജനറൽ കൺവീനർ ഹമീദ് പട്ല, കൺവീനർമാരായ ബി എ റഹ്മാൻ, മൊയ്തീൻ അസീസ്, എം എച്ച് കാദർ, നൂർജമാൽ, ഫൈസ, ഹമീദ് ബാപ്പു, ജമാ-അത് സെക്രട്ടറി മുഹമ്മദ് കുഞ്ഞി , മുഹമ്മദ് കാക്ക എന്നിവർ സംബന്ധിച്ചു.

No comments