റഫക്ക് ഐക്യദാർഢ്യമായി സ്കൂൾമുറ്റത്ത് കൂടാരങ്ങൾ
തൃക്കരിപ്പൂർ(www.truenewsmalayalam.com) : ഫലസ്തീനിലെ റഫയിലെ ദുരവസ്ഥ അനുസ്മരിച്ച് സ്കൂൾമുറ്റം നിറയെ കൂടാരങ്ങൾ തീർത്ത് കുരുന്നുകൾ.
തൃക്കരിപ്പൂർ മുജമ്മഅ് ഇംഗ്ലീഷ് സ്കൂളിലാണ് പുതിയ അധ്യയനവർഷാരംഭം ഫലസ്തീൻ ഐക്യദാർഢ്യത്തിൽ എത്തിച്ചേർന്നത്.
ആദ്യ അസംബ്ലിയിൽ ചുവപ്പും പച്ചയും കറുപ്പും നിറങ്ങളിലുള്ള ഷാളുകൾ കസേരക്കുമേൽ വിരിച്ചാണ് ടെന്റുകളുടെ മാതൃക തയാറാക്കിയത്.
സ്കൂളിലെ സോഷ്യൽ സയൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇതിനായി പ്രത്യേക അസംബ്ലിയും പ്രാർഥനയും നടത്തി.
മിൻഹ മറിയം ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചെയർമാൻ എ.ബി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ മുസ്തഫ ഇർഫാനി, പി.ടി.എ പ്രസിഡന്റ് ടി.സി. മുസമ്മിൽ, എം.വി. പുഷ്പ, അബ്ദുൽ ഖാദർ അമാനി എന്നിവർ സംസാരിച്ചു.
Post a Comment