മൊഗ്രാൽ പുത്തൂരിൽ ദേശീയപാത തകർച്ച പൂർണ്ണം; പുതിയ റോഡിലേക്ക് ഇരു ഭാഗത്തെയും ഗതാഗതം തിരിച്ചു വിടണമെന്ന് യാത്രക്കാർ
മൊഗ്രാൽ പുത്തൂർ(www.truenewsmalayalam.com) : നേരത്തെ തന്നെ സർവീസ് റോഡിന് വേണ്ടി മതിൽ കെട്ടി പുഴയിലേക്ക് ഒഴുകി പോകേണ്ട മഴവെള്ളം തടസ്സപ്പെടുത്തിയ നിർമ്മാണ കമ്പനി അധിക്രതരുടെ തല തിരിഞ്ഞ നടപടി മൂലം മൊഗ്രാൽ പുത്തൂരിൽ ദേശീയ പാതയുടെ തകർച്ച പൂർണമായി.
കുമ്പള ഭാഗത്തു നിന്ന് കാസറഗോഡ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് പണി പൂർത്തീകരിച്ച റോഡ് തുറന്ന് കൊടുത്തിട്ടുണ്ട്, എന്നാൽ കാസറഗോഡ് നിന്ന് കുമ്പള ഭാഗത്തേക്ക് പോകുന്ന റോഡാണ് പൂർണ്ണമായും തകർന്നുകിടക്കുന്നത്.
പുതിയ റോഡ് ഉയരത്തിലായതിനാലാണ് താഴ്ന്നു കിടക്കുന്ന റോഡ് വെള്ളം കെട്ടികിടന്ന് തകർന്നത്.മഴ കനക്കുകയാണെങ്കിൽ ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുമെന്ന് നാട്ടുകാർ പറയുന്നു.
ഇത് യാത്രക്കാർക്ക് ഏറെ ദുരിതമാവും. ഇരുഭാഗങ്ങളിലേക്കും പൂർത്തിയായി കിടക്കുന്ന റോഡിലൂടെ ഗതാഗതം തിരിച്ചു വിടണമെന്നാണ് നാട്ടുകാർ പറയുന്നത്.
Post a Comment