JHL

JHL

രക്ഷിതാക്കൾ കൂടുതൽ ജാഗ്രത കാണിക്കണം; കുമ്പള സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് ടി.എം വിപിൻ


പേരാൽ(www.truenewsmalayalam.com) : മനുഷ്യജീവിതത്തിന്റെ സ്വൈര്യവും സ്വസ്ഥതയും കെടുത്തുന്ന ലഹരിവസ്തുക്കൾ നാട്ടിലെങ്ങും സുലഭമാകുന്ന ഇക്കാലത്ത് മക്കളുടെ കാര്യത്തിൽ രക്ഷിതാക്കൾ കൂടുതൽ ജാഗരൂകരാകണമെന്ന് കുമ്പള സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് വിപിൻ. ടി. എം പറഞ്ഞു.

 ലോക ലഹരിവിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്ക് നടത്തിയ ബോധവൽക്കരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബപ്രശ്നങ്ങളും വിഷാദരോഗമടക്കമുള്ള ആരോഗ്യപ്രശ്നങ്ങളുമാണ് ലഹരിവസ്തുക്കൾ സംഭാവന ചെയ്യുന്നത്.

 സമൂഹത്തിൽ നിന്ന് ലഹരിയുപയോഗത്തെ തുരത്തുന്നതിന് ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. 

പരിപാടിയുടെ ഭാഗമായി മയക്കുമരുന്നിനെതിരെയുള്ള പ്രതിജ്ഞയും ഒപ്പുശേഖരണവും സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് മുഹമ്മദ് പേരാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് മൊയ്ദീൻ കെ.കെ, ഹെഡ് കോൺസ്റ്റബിൾ ഗോവിന്ദൻ തുടങ്ങിയവർ സംസാരിച്ചു.

 ഹെഡ്മാസ്റ്റർ ശ്രീഹർഷ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ദീപ രാജഗോപാൽ നന്ദിയും പറഞ്ഞു.


No comments