JHL

JHL

പേ വിഷബാധക്കെതിരെ ബോധവത്കരണ ക്ലാസും സ്പെഷ്യൽ അസംബ്ലിയും നടത്തി


മഞ്ചേശ്വരം(www.truenewsmalayalam.com) : പേവിഷബാധ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി  മഞ്ചേശ്വരം ബ്ലോക്ക്‌ ഫാമിലി ഹെൽത്ത്‌ സെന്ററിന്റെ ആഭിമുഖ്യത്തിൽ  മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത്‌ പരിധിയിൽ വരുന്ന സ്കൂളുകളിൽ  പേ വിഷബാധ ബോധവത്കരണ ക്ലാസും സ്പെഷ്യൽ അസംബ്ലിയും നടത്തി.

  വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ആരോഗ്യ പ്രവർത്തകരും പേ വിഷബാധ പ്രതിരോധ പ്രതിജ്ഞയെടുത്തു.

 മെഡിക്കൽ ഓഫീസർ ഡോ. പ്രഭാകർ, ഹെൽത്ത് ഇൻസ്‌പെക്ടർ മനോജ്‌, ലേഡി ഹെൽത്ത്‌ ഇൻസ്‌പെക്ടർ വിനോദിനി,ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ അഖിൽ, പ്രമിൻ, വിപിൻ, ഷാഫി  ജൂനിയർ പബ്ലിക് ഹെൽത്ത്‌ നഴ്സ്മാരായ അനീസ, സഫ്ന, സൗമ്യ  എം എൽ എസ് പി മാരായ സിതാര, ജിനു, വിജിന എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


No comments