കൂറ്റൻ തിരമാലയടിച്ച് ഫൈബർ തോണി തകർന്നു
ഉദുമ(www.truenewsmalayalam.com) : കൂറ്റൻ തിരമാലയടിച്ച് ഫൈബർ തോണി തകർന്നു. ഉപ്പുവെള്ളം കയറി മുങ്ങിയ തോണിയിലെ എൻജിൻ തകരാറിലായി. കരുതൽ എൻജിൻ കടലെടുത്തു. കോട്ടിക്കുളത്തെ ഷൈജുവിന്റെ വിഷ്ണുമൂർത്തിയെന്ന തോണിയാണ് അപകടത്തിൽ പെട്ടത്.
ബുധനാഴ്ച രാവിലെ 6.30-നായിരുന്നു സംഭവം. മീൻ പിടിക്കാനായി തോണി കടലിലിറക്കി അൽപ്പം മുന്നോട്ട് പോയ ഉടൻ കൂറ്റൻ തിരമാലയടിച്ച് ഒരു ഭാഗം പൊളിയുകയായിരുന്നു.
Post a Comment