സർവീസ് റോഡിലെ ഓവുചാൽ നിർമ്മാണം പാതിവഴിയിൽ, വെള്ളം ഒഴുകുന്നത് ടിവിഎസ് റോഡിലേക്ക്, വിദ്യാർത്ഥികൾക്ക് ദുരിതം
മൊഗ്രാൽ: പാതിവഴിയിലായ ഓവുചാൽ നിർമ്മാണത്തിന്റ കെടുതി അനുഭവിക്കുന്നത് ടിവി എസ് റോഡിലെ വിദ്യാർത്ഥികൾ.മഴ കന ത്തതോടെയാണ് ദേശീയപ്പാത സർവീസ് റോഡിലെ ഓവുചാലിൽ നിന്ന് വെള്ളം ടിവിഎസ് റോഡിലേക്ക് ഒഴുകുന്നത് മൂലം വിദ്യാർത്ഥികൾക്ക് ദുരിതമായി മാറിയത്.
സർവീസ് റോഡിന് സമീപം ടിവിഎസ് ലിങ് റോഡ് ഉള്ളതിനാൽ ഈ ഭാഗത്ത് ഓവുചാൽ നിർമ്മാണം പൂർത്തീകരിച്ചിരുന്നില്ല.അത് കൊണ്ട് തന്നെ ഇരു ഭാഗങ്ങളിൽ നിന്നും വരുന്ന മഴവെള്ളം ടിവിഎസ് റോഡിലേക്ക് ഒഴുകാൻ തുടങ്ങിയത്. റോഡിൽ മുട്ടോളം വെള്ളം കെട്ടിക്കിടക്കുന്നതിനാൽ വിദ്യാർത്ഥികൾക്ക് ഏറെ ദുരിതമായി മാറിയെന്ന് ദേശീയ വേദി എക്സിക്യൂട്ടീവ് അംഗം മുഹമ്മദ് അഷ്റഫ് സാഹിബ് പറയുന്നു. വിഷയത്തിൽ നിർമ്മാണ കമ്പനി അതികൃതരുടെ ഭാഗത്തു നിന്ന് അടിയന്തിര നടപടി വേണമെന്നാണാവശ്യം.അതിനിടെ ടിവിഎസ് ലിങ് റോഡിൽനിന്ന് സർവീസ് റോഡിലേക്ക് കയറാനുള്ള പലക ദ്രവിച്ചു തകർന്നു കിടക്കുന്നതും വിദ്യാ ർത്തികളടക്കമുള്ള കാൽനടയാത്രക്കാർക്ക് ഭീഷണിയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Post a Comment