മോദി സർക്കാറിന്റെ ഹാട്രിക് വിജയം; കുമ്പളയിൽ ബിജെപി പ്രവർത്തകർ ആഹ്ളാദ പ്രകടനം നടത്തി
കുമ്പള(www.truenewsmalayalam.com) : രാജ്യത്ത് ശക്തമായ പോരാട്ടത്തിലൂടെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മുന്നൂറിലധികം സീറ്റുകൾ നേടി ഹാട്രിക് വിജയം കരസ്ഥമാക്കി മൂന്നാമതും അധികാരത്തിൽ തുടരുന്ന മോദി സർക്കാരിന്റെ മൂന്നാം മന്ത്രിസഭാ രൂപീകരണ ദിനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കുമ്പള ടൗണിൽ നൂറുകണക്കിന് ബിജെപി പ്രവർത്തകർ പ്രകടനം നടത്തി.
ശക്തമായ മഴ നനഞ്ഞാണ് ബിജെപി പ്രവർത്തകർ ആനന്ദ നൃത്തമാടി മോദി സർക്കാറിന്റെ ഹാട്രിക് വിജയം ആഘോഷമാക്കിയത്.
പടക്കം പൊട്ടിച്ചും,സർക്കാറിന് അഭിവാദ്യമർപ്പിച്ചുമാണ് പ്രകടനം നടത്തിയത്. പ്രകടനത്തിന് ബിജെപി മണ്ഡലം,പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ നേതൃത്വം നൽകി.
Post a Comment