സന്തോഷ് നഗറിൽ നിന്ന് കാണാതായ യുവാവ് ബെംഗളൂരുവിൽ മരിച്ച നിലയിൽ ; വിദ്യാനഗറിൽ തട്ടുകട നടത്തിയിരുന്ന അബ്ശർ അബ്ബാസ് ആണ് ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
കാസര്‍കോട്:സന്തോഷ് നഗറിൽ നിന്ന് കാണാതായ യുവാവിനെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്കള, സന്തോഷ് നഗറിലെ അബ്ഷര്‍ അബ്ബാസി(24)ന്റെ മൃതദേഹമാണ് ബംഗളൂരു, ബൊമ്മനഹള്ളിയിലെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിദ്യാനഗര്‍-ഉളിയത്തടുക്ക റോഡില്‍ സുഹൃത്തിനൊപ്പം തട്ടുകട നടത്തി വരികയായിരുന്ന അബ്ഷര്‍ അബ്ബാസിനെ മെയ് 31ന് ആണ് കാണാതായത്. രാവിലെ വീട്ടില്‍ നിന്ന് പോയ അബ്ഷര്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് വിദ്യാനഗര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വെള്ളിയാഴ്ചയാണ് അബ്ഷര്‍ ബൊമ്മനഹള്ളിയിലെ ലോഡ്ജില്‍ മുറിയെടുത്തത്. അബ്ഷര്‍ തൂങ്ങി മരിച്ചതായുള്ള വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കളും വിദ്യാനഗര്‍ പൊലീസും ലോഡ്ജിലെത്തിയിരുന്നു. മുഹമ്മദ് കുഞ്ഞി-സാഹിദ ദമ്പതികളുടെ ഏക മകനാണ്. സഹോദരങ്ങള്‍: അസീല , അൻസീല.

Post a Comment