കുമ്പള റെയിൽവേ സ്റ്റേഷൻ: ശൗചാലയം പൊളിച്ചു ലിഫ്റ്റ് പണിയുന്നു, ശൗചാലയ സൗകര്യമുള്ള വിശ്രമ കേന്ദ്രം തുറന്നു കൊടുക്കാൻ നടപടിയില്ല, യാത്രക്കാർ ദുരിതത്തിൽ
കുമ്പള(www.truenewsmalayalam.com) : കുമ്പള റെയിൽവേ സ്റ്റേഷൻ വികസനത്തിനായി മുറവിളി തുടരുമ്പോഴും യാത്രക്കാർക്ക് വേണ്ടി കെട്ടിപ്പൊക്കിയ വിശ്രമകേന്ദ്രം തുറന്നു കൊടുക്കാൻ നടപടിയില്ല. മഴ നനഞ്ഞാണ് യാത്രക്കാർ വണ്ടികയ റുന്നത്.
വിശ്രമ കേന്ദ്രം തുറന്നു കൊടുക്കാത്തതും, പ്ലാറ്റ്ഫോമിന് മേൽക്കൂര ഇല്ലാത്തതും യാത്രക്കാർക്ക് ഏറെ ദുരിതമാവുകയും ചെയ്യുന്നു.
ഇതിനിടയിലാണ് യാത്രക്കാർ പ്രാഥമിക വശ്യത്തിനായി ഉപയോഗിച്ചിരുന്ന ശൗചാലയം പൊളിച്ചു മാറ്റിയിരിക്കുന്നത്. ഇവിടെ ലിഫ്റ്റ് സംവിധാനമുണ്ടാക്കുന്നുവെന്നാണ് അധികൃതരുടെ വാദം.
എന്നാൽ ശൗചാലയം കൂടി ഉൾപ്പെടുന്ന വിശ്രമകേന്ദ്രം നിർമ്മാണം പൂർത്തിയാക്കി മാസങ്ങളായിട്ടും തുറന്നുകൊടുക്കാൻ നടപടിയുമില്ല.
ശൗചാലയത്തിന്റെ അഭാവം മൂലം യാത്രക്കാർ ഏറെ ദുരിതത്തിലാണ്. സൗചാലയവും,വിശ്രമ മുറിയും അടിയന്തരമായി തുറന്നുകൊടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Post a Comment