JHL

JHL

ചന്ദ്രഗിരി പാലത്തിൽ നിന്നും ചാടിയ അജ്ഞാതന്റേതെന്ന് സംശയിക്കുന്ന മൃതദേഹം ചന്ദ്രഗിരി പുഴയിൽ കണ്ടെത്തി


കാസർഗോഡ്(www.truenewsmalayalam.com) : ചന്ദ്രഗിരി പാലത്തിൽ നിന്നും ചാടിയ അജ്ഞാതൻറെതെന്നു സംശയിക്കുന്ന മൃതദേഹം കണ്ടെത്തി. 

ചളിയങ്കോട് കോട്ടരുവത്താണ് ഇന്നലെ രാത്രിയോടെ മൃതദേഹം കണ്ടെത്തിയത്. 

30നും 35 നും ഇടയിൽ പ്രായം തോന്നിക്കുന്ന യുവാവ് ടീഷർട്ടും പാന്റും ആണ് ധരിച്ചിരുന്നത്. 

മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

മരിച്ചയാളെ കുറിച്ച് അറിയുന്നവർ വിവരമറിയിക്കണമെന്ന് മേൽപ്പറമ്പ് എസ് ഐ അറിയിച്ചു.

തിങ്കളാഴ്ച രാവിലെയോടെയാണ് ചന്ദ്രഗിരി പാലത്തിന് മുകളിൽ നിന്നും ഒരാൾ പുഴയിലേക്ക് ചാടിയത്. പോലീസും അഗ്നിശമനസേന അംഗങ്ങളും നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.


No comments