ജില്ലയിൽ ആദ്യ ബ്രെയിൻ ട്യൂമർ സർജറിയിലൂടെ 75 കാരിക്ക് പുതുജീവൻ ; കെയർ വെൽ ആശുപത്രിയാണ് ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്
കാസറഗോഡ്(www.truenewsmalayalam.com): ബ്രെയിൻ ട്യൂമർ ബാധിച്ച 75 കാരിക്ക് വിജയകരമായി ശസ്ത്രക്രിയ പൂർത്തിയാക്കി കെയർവെൽ ആശുപത്രി.
ജില്ലയിൽ ആദ്യമായാണ് ബ്രെയിൻ ട്യൂമർ സർജറി നടത്തുന്നത്.
ഒരു മാസം മുമ്പ് ഒരു ഭാഗം തളർന്ന നിലയിൽ എത്തിയ 75 കാരിക്ക് പരിശോധനകളിലൂടെ മേനിഞ്ചിയോമ എന്ന ബ്രെയിൻ ട്യൂമരാണെന്ന് കണ്ടെത്തുകയായിരുന്നു.
ന്യൂറോ സർജൻ ഡോ. ടി എസ് പവനമന്റെ നേതൃത്വത്തിൽ ഡോ. മുഹമ്മദ് ഷമീം, ഡോ. ജയദേവ് കാങ്കില, ഡോ. അജാസ്, ഡോ.ഫൈസൽ, ഡോ. ചിത്രജ്ഞൻ,ഡോ. മനോജ് എന്നിവരുടെ സംഘമാണ് പത്തു മണിക്കൂറോളം നീണ്ട സർജറി പൂർത്തിയാക്കിയത്.
Post a Comment