JHL

JHL

ദേശീയപാത വികസനം; ഗ്രാമീണ റോഡുളൊക്കെ വെള്ളത്തിനടിയിൽ, എങ്ങും യാത്രാ ദുരിതവും


മൊഗ്രാൽ പുത്തൂർ(www.truenewsmalayalam.com) : ദേശീയപാത വികസനത്തിൽ ഗ്രാമീണ മേഖലയിലും ദുരിതം വിതക്കുന്നു. ദേശീയപാതയിൽ വൻ മതിലുകൾ ഉയരുമ്പോൾ അനുബന്ധ ഗ്രാമീണ റോഡുകളൊക്കെ വെള്ളത്തിൽ മുങ്ങുന്ന കാഴ്ചയാണ് കാണുന്നത്. അധികൃതരാകട്ടെ വിഷയത്തിൽ ഞങ്ങൾ ഒന്നും അറിഞ്ഞില്ലെന്ന മട്ടിൽ  കൈമലർത്തുന്നു. ദൈനംദിന  ആവശ്യങ്ങൾക്കായി കുടുലു വില്ലേജ് ഓഫീസിൽ പോകണമെങ്കിൽ റോഡിലുള്ള മുട്ടോളം വെള്ളത്തിൽ നീന്തി തുടിച്ചു വേണം പോകാൻ.കാവുഗോളി എഎൽപി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഏറെ ദുരിതം.

 മഴ ശക്തമായതോടെയാണ് കാവുഗോളി സ്കൂളിലേക്കടക്കം പോകുന്ന കുഡ്ലു വില്ലേജ് ഓഫീസ് റോഡ് പൂർണ്ണമായും വെള്ളത്തിനടിയിലായത്.

കാലവർഷം തുടങ്ങിയത് മുതൽ ഗ്രാമീണ മേഖലകളിലൊക്കെ ദുരിതം വിതക്കുന്ന എൻഎച്ച്-66 ദേശീയപാതയിലെ ആശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങൾക്കെതീരെ വ്യാപകമായ പരാതികളാണ് ഉയർന്നുവരുന്നത്.


No comments