JHL

JHL

"ഓർമ്മക്കൂട്ട് " സംഘാടക മികവിൽ തിളങ്ങി 94-95എസ്എസ്എൽസി ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം


മൊഗ്രാൽ(www.truenewsmalayalam.com) :  മധുരിക്കും ഓർമകളാൽ പഴയകാല ക്ലാസ് റൂം ഒരുക്കി മൊഗ്രാൽ ജീവിഎച്ച്എസ്എസ് 94-95 എസ്എസ്എൽസി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ ഒരുക്കിയ "ഓർമ്മക്കൂട്ട് '' സംഘാടക മികവുകൊണ്ട് മികവുറ്റതാക്കി.

 സ്കൂൾ അസംബ്ലിയും, പ്രാർത്ഥനയും, മാഹിൻ മാസ്റ്ററുടെ ഇംഗ്ലീഷ് ക്ലാസും, പരീക്ഷയും, ഉപദേശവും, ശകാരവും എല്ലാം കൊണ്ടും രസകരമായ അനുഭവങ്ങളാണ് ഓർമ്മക്കൂട്ടിൽ പൂർവ്വ വിദ്യാർത്ഥികൾ പങ്കുവെച്ചത്. ക്രിസ്റ്റീന റോസറ്റി എഴുതിയ "അപ്പ് ഹിൽ'' എന്ന ചെറു പദ്യത്തോടെയായിരുന്നു പരിപാടിക്ക് തുടക്കം.

 തുടർന്ന് മൊഗ്രാൽ ജിവിഎച്ച്എസ്എസ് പരേതനായ മുൻ എംഎൽഎ പിബി അബ്ദുൽ റസാഖ് പവ ലിയനിൽ വെച്ച് വ്യത്യസ്തമായ പരിപാടികൾ അരങ്ങേറി. കലാകായിക മത്സരങ്ങൾ, കുടുംബ സംഗമം, മെഗാ നറുക്കെടുപ്പ്, സസ്നേഹം സഹപാഠി ക്കുള്ള ധനസഹായം തുടങ്ങിയവ പരിപാടിയെ മികവുറ്റതാക്കി.

 ഇബ്രാഹിം കോട്ടയുടെ ജനറൽ കിസ്സും, സാദി ഖിന്റെ കുസൃതി ചോദ്യങ്ങളും ഏറെ ശ്രദ്ധേയമായി.ചെയർമാൻ സക്കരിയയുടെ അധ്യക്ഷതയിൽ ആർ ശിവാനന്ദൻ മാസ്റ്റർ സംഗമം ഉദ്ഘാടനം ചെയ്തു.

 അന്തരിച്ച സഹപാഠി നസീർ എന്ന നജ്ജു, അധ്യാപകരായ ജലജ ടീച്ചർ, അബ്ദുള്ള മാസ്റ്റർ എന്നിവരെ ചടങ്ങിൽ അനുസ്മരിച്ചു.

 മെഗാ നറുക്കെടുപ്പിൽ വിജയികളായ ഫൗസിയ,റസിയ, റസിയ എന്നിവർക്കും, കലാകായിക മത്സരങ്ങളിൽ വിജയികളായവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. അധ്യാപകർക്കും, സംഘാടകർക്കും ഉപഹാരവും, സമ്മാനങ്ങളും നൽകി ആദരിക്കുകയും ചെയ്തു.

 എം മാഹിൻ മാസ്റ്റർ, മൊഗ്രാൽ ജിവിഎച്ച്എസ്എസ് ഹെഡ്മാസ്റ്റർ അബ്ദുൽ ബഷീർ, ഗീത ടീച്ചർ, ഷൈനി ടീച്ചർ, അഷ്റഫ് എന്നിവർ ആശംസകൾ നേർന്നു.

പരിപാടിക് എത്താൻ സാധിക്കാത്ത പ്രവാസിയും പൂർവവിദ്യാർഥികളുമായ ലത്തീഫ് അത്തി, ഹനീഫ് ഇച്ചിലങ്കോട്, സമീർ പച്ചമ്പള, അബ്ദു കോട്ട, അബ്ദുള്ള കോട്ട, പിവി അൻവർ, ഹാഷിം,ഷെരീഫ് എരി യാൽ, ഹസ്സൈനാർ പേരാൽ, മൊയ്‌ദു പേരാൽ. ഹസ്സൻ കയ്യാർ, കെഎച്ച് മൊയ്‌ദു, സിഎച്ച് സലീം, ഇക്ബാൾ , ഖാലിദ് എന്നിവർ പരിപാടിക് ആശംസകൾ നേർന്നു സന്ദേശമയച്ചു. അബൂബക്കർ സിദ്ദീഖ് സ്വാഗതം പറഞ്ഞു.

 സംഗമത്തിന് പിഎച്ച് അബ്ദുല്ലത്തീഫ്, മുഹമ്മദ് കുഞ്ഞി കോട്ടിക്കുളം, എംജി അബ്ദുൽ ഖാദർ, സത്താർ, ആസിഫ്, സിദ്ദീഖ്, യുസുഫ്, കാദർ ഏരിയാൽ, അലീമ, ഉമ്മുൽ കുൽസു എന്നിവർ നേതൃത്വം നൽകി.ഇബ്രാഹിം കോട്ട നന്ദി പറഞ്ഞു.

No comments