JHL

JHL

നേത്രാവതിപ്പുഴയ്ക്ക് പിന്നാലെ ചന്ദ്രഗിരിപ്പുഴയും ആത്മഹത്യാ മുനമ്പാവുന്നു ; കഴിഞ്ഞ ദിവസം ചാടിയ ആളെ കണ്ടെത്തിയില്ല

 

കാസറഗോഡ് :ആത്മഹത്യാ മുനമ്പായി മാറിയ  മംഗളൂരു നേത്രാവതിപുഴയ്ക്ക് പിന്നാലെ കാസറഗോഡ് ചന്ദ്രഗിരിപ്പുഴയും ആത്മഹത്യാ മുനമ്പായി മാറുന്നോ ? കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ നിരവധി പേരാണ് ചന്ദ്രഗിരിപ്പുഴയുടെ ചെമ്മനാട് പാലത്തിൽ നിന്ന് ജീവൻ അവസാനിപ്പിച്ചത്. നേരത്തെ മംഗളൂരു നേത്രാവതിപ്പുഴയിൽ ഇതുപോലെ നിരവധി പേര് ആത്മഹത്യ ചെയ്തിരുന്നു. തുടർന്ന് മംഗളൂരു കോർപറേഷൻ ഇരുമ്പു വലകൊണ്ട് മറച്ച് ഈ ഭാഗം മറച്ച് വെക്കുകയായിരുന്നു. കഫേ കോഫീ എ ഡേ എം ഡി അടക്കം ഈ പാലത്തിൽ നിന്ന് ചാടിയാണ് ജീവൻ അവസാനിപ്പിച്ചത്. കാസറഗോഡ് പ്രമുഖ ജ്യൂസ് കടയുടെ ഉടമസ്ഥനും കാസറഗോഡ്  ചന്ദ്രഗിരിപ്പാലത്തിൽ നിന്ന് ചാടി മരിച്ചിരുന്നു. 
പെരുന്നാൾ ദിവസം രാവിലെ ചെമ്മനാട് പാലത്തിൽ നിന്ന് ചാടിയ ആളെ ദിവസം മുഴുവൻ പോലീസും അഗ്നിശമന സേനയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ചെരുപ്പ് അഴിച്ചു വെച്ച ശേഷം ചാടുകയായിരുന്നു വെന്ന് ദൃക്‌സാക്ഷി പോലീസിനോട് പറഞ്ഞു. 






No comments