JHL

JHL

കുമ്പോൽ മഖാം ഉറൂസ് 2025; സംഘാടക സമിതി ഓഫീസ് ഉദ്‌ഘാടനം ചെയ്തു


ആരിക്കാടി(www.truenewsmalayalam.com) : അഞ്ച് വർഷത്തിൽ ഒരിക്കൽ നടത്തി വരാറുളള ചരിത്ര പ്രസിദ്ധമായ കുമ്പോൽ സയ്യിദ് അറബി വലിയുള്ളാഹി(റ) കുമ്പോൽ മഖാം ഉറൂസ് 2025 ജനുവരി 16 മുതൽ 26 വരെ വിപുലമായ രീതിയിൽ നടക്കുകയാണ്.
 കേരളത്തിലേയും കർണാടകയിലേയും പ്രമുഖരായ സാദാത്തീങ്ങൾ - പണ്ഡിതൻമാർ -ഉലമാക്കൾ ഉമറാക്കൾ സംബന്ധിക്കുന്ന ഉറൂസിന്റെ വിജയത്തിനായുള്ള സംഘാടക സമിതി ഓഫീസ് കുമ്പോൽ മുദരിസ്സ് ഉസ്താദ് അബ്ദുൽ റസ്സാക് ഫൈസി അൽ മുർഷിദി ഉദ്‌ഘാടനം ചെയ്തു.

 സയ്യിദ് യഹ്യ തങ്ങൾ അൽ ഹാദി കുമ്പോൽ പ്രാർത്ഥന നടത്തി, ജമാ അത്ത് പ്രസിഡണ്ട് പി കെ മുസ്തഫ ഹാജി അധ്യക്ഷത വഹിച്ചു, ജനറൽ കൺവീനർ കെ പി ശാഹുൽ ഹമീദ് സ്വാഗതം പറഞ്ഞു.

 ഉറൂസ് കമ്മിറ്റി ചെയർമാൻ എം അബ്ബാസ്, ജമാഅത്ത് ജനറൽ സെക്രട്ടറി എ മുഹമ്മദ് കുഞ്ഞി, ഹാജി ഹുസ്സൈൻ ദർവേഷ്,മുഹമ്മദ് ഹാജി കോരിക്കണ്ടം, ഡി മുഹമ്മദ് ഫൈസി, ബി എ റഹ്മാൻ ആരിക്കാടി എകെ ആരിഫ്, മുഹമ്മദ് ഹാജി മംഗൽപ്പാടി,അൻവർ ആരിക്കാടി, റഷീദ് ഹാജി, സിദ്ധിക് പുജൂർ ,എം എച്ച് കാദർ, എകെ മുഹമ്മദ്, , റസ്സാക് പടിഞ്ഞാർ, ഹമീദ് ബാപ്പു, മൊയ്തീൻ കുമ്പോൽ, റഫീക് അബ്ബാസ്, ലത്തീഫ് കുമ്പോൽ, അഷ്‌റഫ് സിറാങ്, കെ അബൂബക്കർ,അബ്ദുള്ള ഹാജി ബന്നങ്കുളം, പി എ ഇബ്രാഹിം,മുഹമ്മദ് കുഞ്ഞി ഹാജി തെക്കോട്ട്,സിദ്ദീഖ് പൊൻ കുടിൽ, സകീർ ടിപ്പു നഗർ,അസീസ് കെ എം, ഫൈസൽ കുമ്പോൽ, അഷ്‌റഫ് അബ്ബാസ്, ഫാറൂഖ് പള്ളി,മൂസ, തുടങ്ങിയവർ സംബന്ധിച്ചു


No comments