JHL

JHL

ചന്ദ്രഗിരി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി


കാസർഗോഡ് (www.truenewsmalayalam.com): ചന്ദ്രഗിരി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

രാവണീശ്വരം മുക്കൂട് സ്വദേശി എം അജേഷിന്റെ(32) മൃതദേഹമാണ് ഇന്ന് പുലർച്ചയോടെ ചെമ്പരിക്ക കടപ്പുറത്ത് കണ്ടെത്തിയത്.

ഡിവൈഎഫ്ഐ രാവണനേശ്വരം മേഖല കമ്മിറ്റി അംഗമായിരുന്ന അജേഷ് സുഹൃത്തുക്കൾക്ക് മെസ്സേജ് അയച്ച ശേഷം ചന്ദ്രഗിരി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടുകയായിരുന്നു.

പാലത്തിനരികിൽ നിന്നും അജേഷിന്റെ ബൈക്കും മൊബൈൽഫോണും കണ്ടെത്തിയിരുന്നു. പുഴയിൽ ശക്തമായ ഒഴുക്ക് ഉണ്ടായിരുന്നതിനാൽ തിരച്ചിൽ നിർത്തിയിരുന്നു. 

മൃതദേഹം കാസർഗോഡ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

അച്യുതൻ - രാധ ദമ്പതികളുടെ മകനാണ്.

ഭാര്യ: സജിന

സഹോദരൻ: അഭിലാഷ്

No comments