ബംബ്രാണയിൽ സ്ഥാപിച്ച പൊതു ഷൗചാലയം തുറന്നു കൊടുക്കണം; എസ്.ഡി.പി.ഐ
കുമ്പള(www.truenewsmalayalam.com) : ബംബ്രാണ ജംഗ്ഷനിൽ പണികഴിപ്പിച്ച പൊതു ഷൗചാലയം ജനങ്ങൾക്കു തുറന്നു കൊടുക്കാൻ നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ ബംബ്രാണ ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.
പണി കഴിപ്പിച്ചു മാസങ്ങൾ കഴിഞ്ഞിട്ടും തുറന്നു കൊടുക്കാതെ അടച്ചു വെച്ചിരിക്കുന്നത് പ്രതിഷേധർഹമാണെന്ന് പാർട്ടി ബ്രാഞ്ച് പ്രസിഡന്റ് അഷ്‌റഫ് അസ്ഹരി അഭിപ്രായപ്പെട്ടു.
പൊതു മുതൽ ഉപയോഗിച്ച് നിർമിക്കുന്ന ഇത്തരം പദ്ധതികൾ ജനങ്ങൾക്ക് ഉപകരിക്കാതെ ഉപയോഗ ശൂന്യമായി നശിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ പറ്റുന്നതല്ലതെന്നും കൂട്ടിചേർത്തു.
പണി പൂർത്തീകരിച്ച ഷൗചാലയം ജനങ്ങൾക്ക് തുറന്നു നൽകാനുള്ള നടപടി എത്രയും പെട്ടെന്ന് പഞ്ചായത്ത് അധികാരികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ പാർട്ടി പഞ്ചായത്തു കമ്മിറ്റി പ്രസിഡന്റ് നാസർ ബംബ്രാണ, അഷ്‌റഫ് സിഎം, അസ്ലം എന്നിവർ സംബന്ധിച്ചു.
Post a Comment