JHL

JHL

എൻഡോസൾഫാൻ സമരപ്രവർത്തകർ നടത്തുന്ന സത്യാഗ്രഹസമരം അവസാനിപ്പിച്ചു; ആവശ്യങ്ങൾ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ ഉറപ്പിനെ തുടർന്നാണ് 135 ദിവസം നീണ്ട സമരത്തിന് താത്കാലിക വിരാമമായത്

കാഞ്ഞങ്ങാട് : വിവിധ ആവശ്യങ്ങളുന്നയിച്ച് കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനു മുന്നിൽ എൻഡോസൾഫാൻ സമരപ്രവർത്തകർ നടത്തുന്ന സത്യാഗ്രഹസമരം അവസാനിപ്പിച്ചു.

ആവശ്യങ്ങൾ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ ഉറപ്പിനെ തുടർന്നാണ് 135 ദിവസം നീണ്ട സമരത്തിന് താത്കാലിക വിരാമമായത്.പലതവണയായി നടന്ന മെഡിക്കൽ ക്യാമ്പുകളിൽ ഡോക്ടർമാർ രോഗികളെന്ന് കണ്ടെത്തിയ 1031 പേരെ ദുരിതബാധിതപ്പട്ടികയിൽ ഉൾപ്പെടുത്തുക, എൻഡോസൾഫാൻ ദുരിതബാധിതർക്ക് സൗജന്യ ചികിത്സയും മരുന്നും നൽകുന്നത് നിർത്തലാക്കിയ നടപടി പിൻവലിക്കുക, 2011-നുശേഷം ജനിച്ചവരെ എൻഡോസൾഫാൻ ദുരിതബാധിത പട്ടികയിൽ ഉൾപ്പെടുത്തേണ്ടതില്ലെന്ന വിവാദ ഉത്തരവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം തുടങ്ങിയത്.

പകലന്തിയോളം അമ്മമാർ മുദ്രാവാക്യംവിളിച്ചിരിക്കുന്ന സങ്കടകരമായ കാഴ്ച വലിയ തോതിൽ ചർച്ചയായിട്ടും സർക്കാർ തിരിഞ്ഞുനോക്കിയില്ല. കഴിഞ്ഞ ദിവസം എം.എൽ.എ.മാരായ ഇ. ചന്ദ്രശേഖരൻ, സി.എച്ച്. കുഞ്ഞമ്പു, എം. രാജഗോപാലൻ എന്നിവർക്കൊപ്പം സമരസമിതിനേതാവ് അമ്പലത്തറ കുഞ്ഞിക്കൃഷ്ണനുൾപ്പെടെയുള്ളവർ തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെ കണ്ടു. കാര്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

എൻഡോസൾഫാൻ സെൽ യോഗം ചേരുകയെന്നതായിരുന്നു മറ്റൊരു ആവശ്യം. നിയമസഭാ സമ്മേളനം കഴിഞ്ഞ ഉടൻ സെൽ യോഗം ചേരുമെന്നും സൗജന്യ ചികിത്സയും മരുന്നും മുടക്കമില്ലാതെ ലഭ്യമാകുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകിയെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു.
കാഞ്ഞങ്ങാട് : വിവിധ ആവശ്യങ്ങളുന്നയിച്ച് കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനു മുന്നിൽ എൻഡോസൾഫാൻ സമരപ്രവർത്തകർ നടത്തുന്ന സത്യാഗ്രഹസമരം അവസാനിപ്പിച്ചു.

ആവശ്യങ്ങൾ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ ഉറപ്പിനെ തുടർന്നാണ് 135 ദിവസം നീണ്ട സമരത്തിന് താത്കാലിക വിരാമമായത്.

പലതവണയായി നടന്ന മെഡിക്കൽ ക്യാമ്പുകളിൽ ഡോക്ടർമാർ രോഗികളെന്ന് കണ്ടെത്തിയ 1031 പേരെ ദുരിതബാധിതപ്പട്ടികയിൽ ഉൾപ്പെടുത്തുക, എൻഡോസൾഫാൻ ദുരിതബാധിതർക്ക് സൗജന്യ ചികിത്സയും മരുന്നും നൽകുന്നത് നിർത്തലാക്കിയ നടപടി പിൻവലിക്കുക, 2011-നുശേഷം ജനിച്ചവരെ എൻഡോസൾഫാൻ ദുരിതബാധിത പട്ടികയിൽ ഉൾപ്പെടുത്തേണ്ടതില്ലെന്ന വിവാദ ഉത്തരവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം തുടങ്ങിയത്.

പകലന്തിയോളം അമ്മമാർ മുദ്രാവാക്യംവിളിച്ചിരിക്കുന്ന സങ്കടകരമായ കാഴ്ച വലിയ തോതിൽ ചർച്ചയായിട്ടും സർക്കാർ തിരിഞ്ഞുനോക്കിയില്ല. കഴിഞ്ഞ ദിവസം എം.എൽ.എ.മാരായ ഇ. ചന്ദ്രശേഖരൻ, സി.എച്ച്. കുഞ്ഞമ്പു, എം. രാജഗോപാലൻ എന്നിവർക്കൊപ്പം സമരസമിതിനേതാവ് അമ്പലത്തറ കുഞ്ഞിക്കൃഷ്ണനുൾപ്പെടെയുള്ളവർ തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെ കണ്ടു. കാര്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

എൻഡോസൾഫാൻ സെൽ യോഗം ചേരുകയെന്നതായിരുന്നു മറ്റൊരു ആവശ്യം. നിയമസഭാ സമ്മേളനം കഴിഞ്ഞ ഉടൻ സെൽ യോഗം ചേരുമെന്നും സൗജന്യ ചികിത്സയും മരുന്നും മുടക്കമില്ലാതെ ലഭ്യമാകുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകിയെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു.

1031 പേരെ പട്ടികയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച വിഷയം പരിശോധിച്ച് വേണ്ട നടപടികളെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമരം അവസാനിപ്പിച്ചുകൊണ്ടുള്ള യോഗത്തിൽ സമരസമിതി വൈസ് ചെയർമാൻ സി.എച്ച്. ബാലകൃഷ്ണൻ അധ്യക്ഷനായി. എൻഡോസൾഫാൻ സമരപ്രവർത്തകരും സാമൂഹികപ്രവർത്തകരും സംസാരിച്ചു.

No comments