JHL

JHL

മുസ്ലിം ലീഗ് "മെറിറ്റ് ഈവനിംഗ് " ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു


 കുമ്പള(www.truenewsmalayalam.com) : കൊടിയമ്മ പ്രദേശത്ത് നിന്നും ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാവിഷയത്തിലും എ പ്ലസ് നേടിയ ആറ് വിദ്യാർത്ഥികൾക്കും കണ്ണൂർ സർവ്വകലാശാല ബി ബി എം ടി ടി എം ഡിഗ്രി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഐഷത്ത് മുഫീദ എന്ന വിദ്യാർത്ഥിനി യെയും മുസ്ലിം ലീഗ് അനുമോദിച്ചു. 

കൊടിയമ്മ ഗ്ലോബൽ കെ എം സി സി യുടെ ക്യാഷ് അവാർഡും വിതരണം ചെയ്തു.

വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് അബ്ദുല്ല ഇച്ചിലംപാടി അധ്യക്ഷത വഹിച്ചു.

എ കെ എം അഷ്റഫ് എം എൽ എ ഉൽഘാടനം ചെയ്തു.

മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രട്ടറി എ കെ ആരിഫ് മുഖ്യപ്രഭാഷണം നടത്തി . അഷ്റഫ് കൊടിയമ്മ സ്വാഗതം പറഞ്ഞു .

ബി എൻ മുഹമ്മദലി , കുമ്പള പഞ്ചായത്ത് അംഗം യൂസഫ് ഉൾവാർ , കെ മമ്മാലി , അബ്ബാസ് കൊടിയമ്മ , അബ്ബാസ് അലി കെ , സിദ്ധീഖ് ദണ്ഡഗോളി ,പി ബി അബ്ദുൽ കാദർ , ഇബ്രാഹിം കൊടിയമ്മ , ബി പി അബ്ദുൽ റഹിമാൻ , മുഹമ്മദ് മടുവം , ഹസൈനാർ കുതിരക്കണ്ടം, പി എ അബൂബക്കർ പൂകട്ട , ഹംസ ഊജാർ , മുഹമ്മദ് കുഞ്ഞി ഹാജി ചിർത്തോടി , അബ്ദുൽ കാദർ വിൽറോഡി, റേഡോ അബ്ദുൽ റഹിമാൻ ,സിദ്ധീഖ് സി എ , സിദ്ധീഖ് ഊജാർ , നൗഫൽ കൊടിയമ്മ , അബ്ബാസ് മടുവം , റഫീഖ് പള്ളത്തിമാർ , അബ്ബാസ് ഇച്ചിലമ്പാടി , അബ്ബാസ് എം ബി , അബ്ദുൽ റഹിമാൻ പജ്ജിയാനം,അസീസ് പള്ളത്തിമാർ , അബ്ദുല്ല ഊജാർ , അബുബക്കർ ഷമ്മാസ് , മഷൂദ് ഊജാർ , റംഷാദ് ഊജാർ , സിനാൻ ഊജാർ , മൂസ മുനവ്വിർ പ്രസംഗിച്ചു .

No comments