മാനുഷിക മൂല്യങ്ങൾ വിളയുന്നിടമാണ് വിദ്യാലയങ്ങൾ; എ.കെ.എം അഷ്‌റഫ് എം. എൽ.എ
കുമ്പള(www.truenewsmalayalam.com) : കുട്ടികളിൽ മാനുഷിക മൂല്യങ്ങൾ ഉണ്ടാക്കാൻ വിദ്യാലയങ്ങൾ വഹിക്കുന്ന പങ്ക് മഹത്തരമാണെന്ന് എ കെ എം അഷ്റഫ് എംഎൽഎ അഭിപ്രായപ്പെട്ടു. മൊഗ്രാൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവവും വിജയോത്സവവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ എസ്എസ്എൽസി, ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ, എൽ എസ് എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പുതുതായി വിദ്യാലയത്തിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളെ വരവേറ്റു. പിടിഎയുടെ വക ഒന്നാംതരത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ നൽകി.
പ്രഥമാധ്യാപകൻ അബ്ദുൽ ബഷീർ എം എ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് സിദ്ദീഖ് റഹ്മാൻ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ജമീല സിദ്ദീഖ് ദണ്ഡഗോളി മുഖ്യാതിഥിയായി സംബന്ധിച്ചു. എസ് എം സി ചെയർമാൻ സയ്യിദ് ഹാദി തങ്ങൾ, മദർ പി ടി എ പ്രസിഡണ്ട് നജുമുന്നിസ, ഫോക്കസ് -2024 ചെയർമാൻ മാഹിൻ മാസ്റ്റർ, വി എച്ച് എസ് സി പ്രിൻസിപ്പാൾ ഇൻ ചാർജ് പാർവതി ആർ, സീനിയർ അസിസ്റ്റന്റ് ജാൻസി ചെല്ലപ്പൻ, സ്റ്റാഫ് സെക്രട്ടറി വി മോഹനൻ, എസ് ആർ ജി കൺവീനർമാരായ റഫീഖ് പി, റഷീദ കെ, റിയാസ് അബ്ദുൽ കരീം എന്നിവർ സംസാരിച്ചു. പ്രോഗ്രാം കമ്മറ്റി കൺവീനർ വിജു പയ്യാടക്കത്ത് നന്ദി പറഞ്ഞു
Post a Comment