JHL

JHL

ഉപ്പളയിൽ ഫ്ലാറ്റിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

 


ഉപ്പള(www.truenewsmalayalam.com) : ഉപ്പളയിൽ ഫ്ലാറ്റിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി.

ആനക്കല്ല് സ്വദേശി ഷെയ്ഖ് അബ്ദുൽ ഖാദറിനെ(50)യാണ് ഫ്ലാറ്റിലെ ബാത്റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

ഉപ്പള റോസ് ഗാർഡ് അപ്പാർട്ട്മെന്റിലാണ് സംഭവം, ഇന്ന് രാവിലെ യോടെ മുറിയിൽ നിന്നും ദുർഗന്ധം വന്നതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ബാത്റൂമിൽ മൃതദേഹം കണ്ടെത്തിയത്. 

ഭാര്യയും മക്കളും വീട്ടിലില്ലാത്തതിനാൽ ഇയാള്‍ മൂന്നുദിവസമായി ഫ്ളാറ്റില്‍ ഒറ്റയ്ക്കായിരുന്നു താമസം.

ബാത്റൂമിന്റ്‌റെ വാതിൽ അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. 

പോലീസ് അന്വേഷണം ആരംഭിച്ചു.


No comments