JHL

JHL

മൊഗ്രാലിൽ വീണ്ടും മഞ്ഞപ്പിത്തം പടരുന്നു; ഒരു വീട്ടിൽ ഒന്നിലതികം പേർക്ക് രോഗ ലക്ഷണം, ആശങ്കയിൽ നാട്


മൊഗ്രാൽ(www.truenewsmalayalam.com) : മഴക്കാലമായാലും, വേനൽക്കാലമായാലും മഞ്ഞപ്പിത്ത രോഗം പടരുന്നതിൽ നാട്ടുകാരിൽ ആശങ്ക. മൊഗ്രാലിലാണ് മഞ്ഞപ്പിത്തം പടരുന്നത്. ഒരു വീട്ടിൽ തന്നെ ഒന്നിലധികം പേർക്ക് മഞ്ഞപ്പിത്ത രോഗലക്ഷണം റിപ്പോർട്ട് ചെയ്യപെട്ടതാണ് പ്രദേശത്തെ ആശങ്കപ്പെടുത്തുന്നത്.

 മൊഗ്രാൽ മുഹ്യദ്ധീൻ ജുമാ മസ്ജിദിന് സമീപത്തെ പത്തോളം വീടുകളിലാണ് മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതും ഒരു വീട്ടിൽ ഒന്നിലധികം പേർക്ക്.

 രൂക്ഷമായ വേനൽക്കാലത്ത് പോലും മൊഗ്രാൽ മീലാദ് നഗറിലും, ശാഫി ജുമാമസ്ജിദ് പരിസരത്തും പത്തോളം വീടുകളിൽ മഞ്ഞപ്പിത്തം കണ്ടെത്തിയിരുന്നു. മഴക്കാലത്തും ഇത്തരത്തിൽ രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതാണ് നാട്ടുകാരെ ആശങ്കപ്പെടുത്തുന്നത്.

 രോഗം മറ്റുള്ള പ്രദേശങ്ങളിലേക്കും പ ടരാതിരിക്കാൻ ആവശ്യമായ നടപടി ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്ന് മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു.

 മഞ്ഞപ്പിത്തം പടരുന്നത് കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ ധരിപ്പിച്ചിട്ടുണ്ടെന്ന് വാർഡ് മെമ്പർ റിയാസ് മൊഗ്രാലും ,മൊഗ്രാൽ ദേശീയവേദി ഭാരവാഹികളും അറിയിച്ചു.


No comments