ലക്ഷങ്ങൾ വിലമതിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയിൽ
കുമ്പള(www.truenewsmalayalam.com) : ലക്ഷങ്ങൾ വിലമതിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയിൽ.
മധൂർ ഹിദായത്ത് നഗർ സ്വദേശി അബൂബക്കർ സിദ്ദീഖ്(33) ആണ് കാറിൽ കടത്താൻ ശ്രമിച്ച 5 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി കുമ്പള പൊലീസിന്റെ പിടിയിലായത്.
രഹസ്യ വിവരത്തെ തുടർന്നു കുമ്പള എസ്ഐ ടി.എം വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് പുകയിലക്കടത്ത് പിടികൂടിയത്.
കുമ്പള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപത്ത് വച്ചാണ് ഇയാളെ 12 പ്ലാസ്റ്റിക് ചാക്കുകളിലായി ഉൽപ്പന്നങ്ങൾ സൂക്ഷിച്ചുവച്ച നിലയിൽ പിടികൂടിയത്.
കഴിഞ്ഞ ഏപ്രിലിൽ മൂന്നുലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങളുമായി സിദ്ദിഖ് പിടിയിലായിരുന്നു. കാസർകോട് ജില്ലയിലെ ഉൾനാടുകളിൽ വിൽപ്പനയ്ക്കായി എത്തിച്ചതാണ് ഇവയെന്ന് പൊലീസ് വ്യക്തമാക്കി.
Post a Comment