എം. ക്യു ഇന്റർനാഷണൽ സ്കൂളിങ്ങിന് ദേശിയ പുരസ്‌കാരം
കാസറഗോഡ്(www.truenewsmalayalam.com) : നാഷണൽ സ്കൂൾ അവാർഡിന്റെ തിളക്കത്തിൽ കാസറഗോഡ് ആരിക്കാടി ആസ്ഥാനമായി പ്രവർത്തിക്കുന്ന എം ക്യു ഇന്റർനാഷണൽ സ്കൂളിങ്ങ് 2023-24 വർഷത്തെ ബെസ്റ്റ് സ്കൂൾ ഫോർ കോ-കരിക്കുലർ ആക്ടിവിറ്റീസ്സിനുള്ള ദേശീയ പുരസ്‌കാരത്തിന് അർഹരായി.
ബാംഗളുരുവിൽ നടന്ന ചടങ്ങിൽ എം ക്യു ഇന്റർനാഷണൽ സ്കൂളിങ്ങ് സ്ഥാപകനും പ്രിൻസിപ്പാളുമായ മഖ്സൂസ് വിദ്യാഭ്യാസ അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. രാജ് കുമാർ ഖത്രി ഐ.എ. എസിൽ നിന്നും പുരസ്‌കാരം സ്വീകരിച്ചു.
നാഷണൽ സ്കൂൾ അവാർഡ് ചെയർപേഴ്സൺ മിസ്സ് ശിഖ, എം ക്യു മാനേജ്മെന്റ് അംഗമായ റബിയത്ത് എന്നിവർ സംബന്ധിച്ചു.
Post a Comment