കുമ്പോൽ സയ്യിദ് മുഹമ്മദ് പാപ്പം കോയ തങ്ങൾ മെമ്മോറിയൽ ട്രസ്റ്റ് കൊടിയമ്മയിൽ നിർമിച്ച വിദ്യാഭ്യാസ സമുച്ചയവും അൽ ബിർ സ്കൂളും ഉത്ഘാടനം ചെയ്തു
കെട്ടിടോത്ഘാടനം സയ്യിദ് മുഹമ്മദ് ആറ്റക്കോയ തങ്ങളും, അൽ ബിർറ് സ്‌കൂളിന്റെ ഉത്ഘാടനം കെ എസ് സയ്യിദ് ഉമർ കുഞ്ഞിക്കോയ തങ്ങളും, സ്‌കൂൾ ഓഫീസിന്റെ ഉത്ഘാടനം നിയുക്ത എംപി രാജ്‌മോഹൻ ഉണ്ണിത്താനും നിർവഹിച്ചു.
തുടർന്ന് നവാഗതരായ വിദ്യാർത്ഥികൾക്ക് കുമ്പോൽ സയ്യിദൻമാർ ചേർന്ന് ആദ്യാക്ഷരം കുറിച്ച് നൽകി.
തുടർന്ന് നടന്ന പൊതുസമ്മേളനം സയ്യിദ് ജഅഫർ സാദിഖ് തങ്ങളുടെ ധ്യക്ഷതയിൽ സയ്യിദ് കെ എസ് അലി തങ്ങൾ ഉത്ഘാടനം ചെയ്തു.
അൽ ബിർറ് കാസർകോട് ജില്ലാ കോ ഓഡിനേറ്റർ ജാബിർ ഹുദവി ചാനടുക്കം മുഖ്യ പ്രഭാഷണം നടത്തി.
കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് താഹിറ യൂസുഫ് ,വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ,പഞ്ചായത്ത് അംഗങ്ങളായ അൻവർ ആരിക്കാടി,ബി എ റഹ്‌മാൻ,യൂസുഫ് ഉളുവാർ,റസിയ,കൊടിയമ്മ ഖത്തീബ് മഹ്മൂദ് സഅദി,അബൂബക്കർ സാലൂദ് നിസാമി,ഖാലിദ് ബംബ്രാണ,മഞ്ജുനാഥ് ആൾവ,സിദ്ദീഖ് ദണ്ഡഗോളി,മുഖ്താർ തങ്ങൾ,അഷ്റഫ് തങ്ങൾ,ശിഹാബ് തങ്ങൾ,ഡോ :ശുഹൈബ് തങ്ങൾ,ഫസൽ തങ്ങൾ,ശഹീർ തങ്ങൾ,ഫൈസൽ ദാരിമി ചേവാർ,സ്‌കൂൾ മാനേജർ അഡ്വ :മൂസ തുടങ്ങിയവർ പങ്കെടുത്തു.
ഷമീം തങ്ങൾ സ്വാഗതവും സലാം ഫൈസി നന്ദിയും പറഞ്ഞു
Post a Comment