JHL

JHL

മൊഗ്രാൽ ജിവിഎച്ച്എസ്എസ് ഹയർസെക്കൻഡറി വിഭാഗത്തിൽ അടിസ്ഥാന സൗകര്യമില്ല; പഠനം പ്രതിസന്ധിയിൽ


മൊഗ്രാൽ(www.truenewsmalayalam.com) : ക്ലാസ് റൂമും, അടിസ്ഥാന സൗകര്യവുമില്ലാതെ മൊഗ്രാൽ ജീവിച്ച്എസ്എസ് ഹയർസെക്കൻഡറി വിഭാഗത്തിൽ പഠന പ്രതിസന്ധി. കഴിഞ്ഞവർഷം എകെ എം അഷ്റഫ് എംഎൽഎയുടെ ഇടപെടൽ മൂലം ലഭിച്ച ഹ്യൂമാനിറ്റിക്സ് കോർസിന് ക്ലാസ് റൂമും, ഇരിക്കാൻ ബെഞ്ചും ഡസ്കും ഇല്ലാത്തതുമാണ് പഠന പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്.

 കഴിഞ്ഞവർഷം എങ്ങനെയെങ്കിലും തട്ടിക്കൂട്ടി ഒരു ക്ലാസ് റൂം ഒപ്പിച്ചും, മറ്റു ക്ലാസുകളിൽ നിന്ന് ബെഞ്ചും, ഡസ്കും എടുത്തും കോഴ്സ് ആരംഭിച്ചു.

 എന്നാലിപ്പോൾ പുതിയ ബാച്ചിലെ കുട്ടികൾ വന്നതോടെയാണ് വിദ്യാർത്ഥികളുടെ പഠനം പ്രതിസന്ധിയിലായി രിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി രണ്ടാംവർഷ വിദ്യാർത്ഥികൾക്ക് അവധി നൽകിയിരിക്കുകയാണ് സ്കൂൾ അധികൃതർ.

 സ്കൂൾ പിടിഎ ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും അടിയന്തിരമായി ഒന്നും ചെയ്യാൻ കഴിയില്ല എന്ന നിലപാടാണ് അധികൃതരുടെത്. 

ഹയർസെക്കൻഡറിയുടെ പഴയ കെട്ടിടത്തിനു മുകളിൽ അതികൃതർ കോണിപ്പടി സ്ഥാപിച്ചിട്ടുണ്ടെങ്കിലും വാതിലും ജനലുമൊ ക്കെ സ്ഥാപിച്ചെ ടുക്കേണ്ടതുണ്ട്.

 ഇത് കാലതാമസമെടുക്കുമെന്നാണ് പറയുന്നത്. ഹയർസെക്കൻഡറിയിൽ സീറ്റ് കിട്ടാതെ ജില്ലയിൽ നൂറുകണക്കിന് വിദ്യാർത്ഥികളുടെ തുടർപഠനം മുടങ്ങിയ സാഹചര്യത്തിൽ പോലും കിട്ടിയ കോർസിൽ തന്നെ അടിസ്ഥാന സൗകര്യ വികസനം ഒരുക്കാത്തതിൽ രക്ഷിതാക്കൾക്കിടയിൽ ആശങ്കയും, മുറുമുറുപ്പുമു ണ്ടാക്കിയിട്ടുണ്ട്.

 പഠന പ്രതിസന്ധി ഒഴിവാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

No comments