JHL

JHL

വിൽപ്പനക്കായി കടത്തിയ വിദേശമദ്യവുമായി രണ്ടുപേർ പിടിയിൽ


 കുമ്പള (www.truenewsmalayalam.com) : ആരിക്കാടി ടൗണിൽ വെച്ച് കാസർഗോഡ് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ വിദേശമദ്യം കടത്തുകയായിരുന്ന രണ്ടംഗ സംഘത്തെ പിടികൂടി.

മീഞ്ചാ സ്വദേശികളായ വിനീത് ഷെട്ടി(25), സന്തോഷ് (25) എന്നിവരെയാണ് പ്രിവന്റ്റ്റീവ് ഓഫീസർ സാജന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 

രഹസ്യ വിവരത്തെ തുടർന്ന് ഇന്ന് പുലർച്ചെ നടത്തിയ പരിശോധനയിലാണ് 336 ലിറ്റർ മദ്യം പിടികൂടിയത്. 

സിവിൽ എക്സൈസ് ഓഫീസർമാരായ മെയ്മോള്‍ ജോൺ, വി മഞ്ജു നാഥൻ, നസറുദ്ദീൻ എ കെ, എന്തോന്നു സെബാസ്റ്റ്യൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പി എ ക്രിസ്റ്റിൻ എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.

No comments