JHL

JHL

കെ.എസ്.ആർ.ടി.സി; വിദ്യാർത്ഥികൾക്ക് കൺസഷൻ ലഭ്യമാക്കുന്നത് വരെ യാത്രാ സൗജന്യം അനുവദിക്കുക - ഫ്രറ്റേണിറ്റി മൂവ്മെൻ്റ്


കാസർകോട്(www.truenewsmalayalam.com) : കെ.എസ്.ആർ.ടി.സി വിദ്യാർത്ഥി കൺസഷൻ ലഭ്യമാക്കാതെ  വിദ്യാർത്ഥികളിൽ നിന്നും ടിക്കറ്റിന് മുഴുവൻ തുകയും ഈടാക്കുന്നത് അനീതിയാണ്.

 അപേക്ഷിച്ചിട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും വിദ്യാർഥികൾക്ക് കൺസഷൻ ലഭ്യമാക്കാൻ കെ.എസ്.ആർ.ടി.സിക്ക് സാധിച്ചിട്ടില്ല. കൺസഷൻ ലഭിക്കുന്നത് വരെ വിദ്യാർഥികൾക്ക് യാത്രാ സൗജന്യം നൽകണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. 

ഓൺലൈൻ അപേക്ഷകൾ സാങ്കേതിക കാരണങ്ങളാൽ വൈകുന്നത് വിദ്യാർത്ഥികളുടെയോ രക്ഷിതാക്കളുടെയോ കുറ്റമല്ല. കെ.എസ്.ആർ.ടി.സിയും സ്കൂൾ അധികൃതരും സമയബന്ധിതമായി ജോലികൾ പൂത്തിയാക്കാത്തതിനാലാണ് അപേക്ഷകൾ കെട്ടിക്കിടക്കുന്നത്.

 കെ.എസ്.ആർ.ടി.സി യൂണിറ്റുകളിലെ തിരക്കും കാലതാമസവും ഒഴിവാക്കാനാണ് കേരള സർക്കാർ വിദ്യാർത്ഥി കൺസഷനുകൾ ഓൺലൈനാക്കിയത്, എന്നാൽ ഇത്  കൂടുതൽ വിനയായെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും  പരാതി പറയുന്നു. 

ജൂൺ 3 ന് അപേക്ഷ നൽകിയിട്ടും ഭൂരിഭാഗം ആളുകൾക്കും ഇത് വരെ കൺസഷൻ ലഭിച്ചിട്ടില്ല. 1200 അപേക്ഷകരിൽ നൂറിൽ താഴെ പേർക്ക് മാത്രമാണ് കൺസഷൻ കാർഡ് നൽകാനായത് എന്ന് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസ് പറയുന്നു. 

 കെ.എസ്.ആർ.ടി.സി വിദ്യാർത്ഥി വുരുദ്ധ നയങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ പ്രക്ഷോഭങ്ങൾക്ക് ഫ്രറ്റേണിറ്റി നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ മുന്നറിയിപ്പ് നൽകി. ജില്ലാ പ്രസിഡൻ്റ് സി.എ യൂസുഫ് അധ്യക്ഷത വഹിച്ചു.

 ജില്ലാ ജനറൽ സെക്രട്ടറിമാരായ റാസിഖ് മഞ്ചേശ്വരം, എൻ.എം വാജിദ്, ജില്ലാ സെക്രട്ടറിമാരായ റാഷിദ് മുഹിയുദ്ദീൻ, ഷാഹ്ബാസ് കോളിയാട്ട്, അഡ്വ. ഫൈമ എന്നിവർ സംസാരിച്ചു.



No comments