വൃക്കരോഗ ബാധിതതനായി കുമ്പളയിലെ മാധ്യമപ്രവർത്തകൻ ; ചികിത്സാ സഹായത്തിന് സുമനസ്സുകൾ കനിയണം
ഇരു വൃക്കകളും ചുരുങ്ങി വരുന്ന അപൂർവ രോഗത്തിന് ഇരയായ അദേഹം ഏറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടുന്നത്.
ആരോഗ്യസ്ഥിതി വീണ്ടെടുക്കാൻ
എത്രയും വേഗം വൃക്ക മാറ്റിവെക്കണമെന്നാണ്
ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്.
ഭീമമായ തുക ചെലവ് വരുന്ന ഈ ശസ്ത്രക്രിയയ്ക്കുള്ള പണം കണ്ടെത്താനാവാതെ അബ്ദുള്ളയും കുടുംബവും വിഷമിക്കുകയാണ്.
കരുണ വറ്റാത്ത,നല്ലവരായ നാട്ടുകാരുടെ സഹായഹസ്തമുണ്ടാകുമെന്നാണ് കുടുംബത്തിൻ്റെ പ്രതീക്ഷ. ഈ കാര്യത്തിൽ സഹായിക്കാനായി അബ്ദുള്ള ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ്.
എ.കെ.എം അഷ്റഫ് എം.എൽ.എ ചെയർമാനായും, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കർള വർക്കിങ് ചെയർമാനായും, മാധ്യമ പ്രവർത്തകൻ സുരേന്ദ്രൻ ചീമേനി കൺവീനറായും, കുമ്പള പഞ്ചായത്ത് പ്രസിഡൻ്റ് യു.പി. താഹിറ യൂസഫ് ട്രഷററായുമുള്ള ചികിത്സാ സഹായ സമിതി അതിൻ്റെ പ്രവർത്തനങ്ങൾക്ക്
നേതൃത്വം നൽകുന്നത്.
വിവിധ രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ, കുമ്പള ബദർ ജുമാ മസ്ജിദ് ഭാരവാഹികൾ, പൊതുപ്രവർത്തകർ എന്നിവർ കമ്മിറ്റിയംഗങ്ങളാണ്.
താങ്കളുടെ ഭാഗത്ത് നിന്ന് നല്ലൊരുസഹായം പ്രതീക്ഷിച്ചു കൊണ്ട്......
സഹായമെത്തിക്കേണ്ട ബാങ്കിൻ്റെ വിശദ വിവരം:
കാനറ ബാങ്ക് കുമ്പള
അക്കൗണ്ട് നമ്പർ:
110179038769
IFSC:CNRB0014206
ഗൂഗിൾ പേ/ഫോൺ പേ
8590 216232
9947188385
Post a Comment