താലൂക്ക് ആശുപത്രികളിൽ രോഗികളിൽ നിന്നും ഈടാക്കുന്ന ഒ പി ടിക്കറ്റിനുള്ള പ്രായം പഴയ പോലെ പത്ത് വയസ്സിന് മുകളിൽ എന്നത് തുടരണം; പിഡിപി
ഉപ്പള (www.truenewsmalayalam.com): സർക്കാർ താലൂക്ക് ആശുപത്രികളിൽ ആദ്യകാലങ്ങളിൽ ഒ പി ടിക്കറ്റിനുള്ള 10 രൂപ എന്ന നിരക്ക് 10 വയസ്സ് കഴിഞ്ഞ കുട്ടികളിൽ നിന്നും ഈടാക്കിയിരുന്നത് ഇപ്പോൾ ഒരു വയസ്സ് മുതൽ എന്നാക്കി ചുരുക്കിയത് പ്രതിഷേധാർഹമാണെന്ന് പിഡിപി.
ലാബിന്റെ പ്രവർത്തന സമയം ഉച്ചയ്ക്ക് ഒരു മണി വരെ എന്നത് അഞ്ചുമണി വരെ നീട്ടണം, നിത്യേനെ രോഗികളായ നൂറുകണക്കിന് ആളുകളാണ് മംഗല്പാടി താലൂക്ക് ആശുപത്രി സന്ദർശിക്കുന്നത്, താലൂക്ക് ആശുപത്രിയുടെ പുരോഗതിക്ക് വേണ്ടി രോഗികളുടെ സംരക്ഷണത്തിനും വേണ്ട ഇടപെടാൻ അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാവണമെന്ന് പിഡിപി മഞ്ചേശ്വരം മണ്ഡലം ഭാരവാഹികൾ ആവശ്യപ്പെട്ടു.
Post a Comment