നാസ്ക് നാട്ടക്കൽ യു എ ഇ കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
സാമൂഹ്യ, സാംസ്‌കാരിക, ജീവകാരുണ്യ, കായിക രംഗത്ത് സജീവമായി ഇടപെട്ട് പ്രവർത്തിക്കുന്ന നാസ്ക്ക് നാട്ടക്കൽ യൂ എ ഇ ക്ക് പുതിയ കമ്മിറ്റി നിലവിൽ വന്നു.
നാടിന്റെ നന്മയിൽ പങ്കാളികളാകുക എന്ന ലക്ഷ്യത്തോടെയാണ് നാസ്ക് പ്രവർത്തനം നടത്തുന്നത് ഇതിനകം തന്നെ അനവധി സേവനപ്രവർത്തനങ്ങൾ നടത്തികഴിഞ്ഞു.
ബലി പെരുന്നാൾ ദിവസം അബുദാബിയിൽ ചേർന്ന ജനറൽ ബോഡിയിൽ 2024-2025 ലേക്ക് ഉള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് മുസ്തഫ അടുക്കം, ജനറൽ സെക്രട്ടറി ശാനിഫ് പി എ, ട്രഷറർ സാദാത്ത്,വൈസ് പ്രസിഡന്റ് അഷ്‌റഫ് നോർത്ത്, സാദിഖ് കെ കെ നാരമ്പാടി, ആഷി കാനക്കോട്
സെക്രട്ടറിമ്മാർ ആരിഫ് ചോന്നപള്ളം, അദ്ധി മീത്തൽ, ഖമറുദ്ധീന് എന്നിവരെ തിരഞ്ഞെടുത്തു.
കമാൽ മീത്തൽ അധ്യക്ഷത വഹിച്ച പരിപാടി അഷ്‌റഫ് നോർത്ത് ഉത്ഘാടനം ചെയ്തു.
ഷാനിഫ് സ്വാഗതവും മുഹമ്മദ് കുഞ്ഞി കെ ഇ നന്ദിയും പറഞ്ഞു.
Post a Comment