JHL

JHL

ബൈക്ക് നിയന്ത്രണം വിട്ട് തെങ്ങിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു; ചളിയങ്കോട് സ്വദേശി സിദ്ധീഖ് ആണ് മരിച്ചത്

കാസര്‍കോട് :  ബൈക്ക് നിയന്ത്രണം വിട്ട് തെങ്ങിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. കാസർകോട് സംസ്ഥാനപാതയിലെ കളനാട് ഓവർബ്രിഡ്ജിന് സമീപമാണ് അപകടം. ചളിയങ്കോട് സ്വദേശി സാലിയുടെ മകൻ സിദ്ധീഖ് (28) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അപകടം. ബൈക്ക് വീണ് കിടക്കുന്നത് കണ്ട് നാട്ടുകാർ നോക്കുമ്പോഴാണ് അപകടം അറിയുന്നത്.

ഉടൻ തന്നെ പ്രദേശവാസികൾ മേൽപ്പറമ്പ് പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി യുവാവിനെ കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പൊലീസ് തുടർനടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു,

 കളനാട് ഉമേഷ് ക്ലബിന് സമീപത്തെ റോഡില്‍ ബുള്ളറ്റ് മറിഞ്ഞ നിലയിലും യുവാവ് പരിക്കേറ്റ് വീണ് കിടക്കുന്ന നിലയിലും കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ മേല്‍പ്പറമ്പ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി ആംബുലന്‍സില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ബുള്ളറ്റ് തെങ്ങിലിടിച്ച് മറിഞ്ഞാണ് അപകടമെന്ന് മേല്‍പ്പറമ്പ് പൊലീസ് അറിയിച്ചു. അടുത്ത ദിവസം ഗള്‍ഫിലേക്ക് പോകാനിരിക്കെയാണ് മരണം. ഒന്നരമാസം മുമ്പാണ് വിവാഹിതനായത്. ഭാര്യ ഫാത്തിമയെ പടന്നയിലെ വീട്ടിലെത്തിച്ച് തിരിച്ചുവരവേയാണ് അപകടത്തില്‍പെട്ടത്. അഫ്രീദ് സഹോദരനാണ്.


No comments