JHL

JHL

രാജ്യ തലസ്ഥാനത്ത് തിരക്കിട്ട രാഷ്ട്രീയ നീക്കം; നിതീഷ് കുമാറും, മമതാ ബാനർജിയും ശ്രദ്ധാ കേന്ത്രം



ന്യൂഡൽഹി(www.truenewsmalayalam.com) : വോട്ടെണ്ണ ൽ പുരോഗമിക്കവേ രാജ്യ തലസ്ഥാനത്ത് തിരക്കിട്ട രാഷ്ട്രീയ നീക്കം ശക്തമാക്കി എൻഡിഎയും, ഇന്ത്യാ മുന്നണിയും.

ലീഡ് നിലയിൽ വ്യക്തമായ മേൽക്കോയ്മ നിലനിർത്താൻ എൻ ഡിഎയ്ക്ക് ഇതിനകം കഴിഞ്ഞിട്ടുണ്ടെങ്കിലും ശക്തമായ പ്രതിപക്ഷം വലിയ പ്രതിരോധം സൃഷ്ടിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

മോഡി ഭരണത്തിൽ അതൃപ്തിയുള്ളവരെ എൻഡിഎ മുന്നണിയിൽ നിന്ന് അടർത്തി എടുക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇതിൽ പ്രധാനമായും നോട്ടമിടുന്നത് നിതീഷ് കുമാറിന്റെ തന്നെയാണ്, മാമതാ ബാനർജിയും ഉടൻ ഡൽഹിലെത്തുമെന്നാണ് അറിയാൻ സാധിക്കുന്നത്.

അതെ സമയം തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ വലിയ നേട്ടമുണ്ടാക്കിയ എൻസിപി -ഉദ്ധം ടാ ക്കറെ പക്ഷം പാർട്ടിയിൽ നിന്ന് പുറത്ത് പോയവരെ തിരിച്ച് കൊണ്ട് വരാനുള്ള ശ്രമവും നടത്തുന്നുണ്ട്. 

എൻഡി എയെ എങ്ങിനെയും ഭരണത്തിൽ നിന്ന് മാറ്റി നിർത്തുക എന്ന ലക്ഷ്യമാണ് തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങൾക്ക് പിന്നിലുള്ളത്.


No comments