JHL

JHL

കച്ചമുറുക്കി പിടിഎ; ജില്ലാ പഞ്ചായത്ത് അയഞ്ഞു, ബെഞ്ചും ഡസ്കും ഈ ആഴ്ചയോടെ തന്നെ ലഭ്യമാക്കാൻ നടപടി


കാസറഗോഡ്(www.truenewsmalayalam.com) : ജില്ലാ പഞ്ചായത്ത് മെമ്പർ ജമീലാ സിദ്ദീഖ് വിഷയത്തിൽ ഇടപെട്ടത്തോടെ മൊഗ്രാൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിലെ പഠന പ്രതിസന്ധിക്ക് അടുത്ത ആഴ്ചയോടെ പരിഹാരമാകും.

ഇന്നലെ ജമീലാ സിദ്ധീഖിന്റെ നേതൃത്വത്തിൽ പ്രിൻസിപ്പാൾ കെ അനിൽ, പിടിഎ അംഗം മുഹമ്മദ് പേരാൽ  എന്നിവർ ജില്ലാ കലക്ടറെയും,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനെയും നേരിൽകണ്ട് പ്രശ്നം അവതരിപ്പിക്കുകയും അടിയന്തിര ഇടപെടൽ ആവശ്യപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ക്ലാസ് റൂമിന് ആവശ്യമായ ബെഞ്ചും ഡസ്കും ഈ ആഴ്ചയോടെ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ഉറപ്പുനൽകി.

 കാല താമസമെടുക്കും തോറും പഠനം മുടങ്ങുന്ന സാഹചര്യമാണ് മൊഗ്രാൽ ഹയർസെക്കൻഡറി സ്കൂളിലുള്ളതെന്ന്ജില്ലാ പഞ്ചായത്ത് അംഗവും, പ്രിൻസിപ്പാളും,പിടിഎ അംഗവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനെ ധരിപ്പിച്ചു. ഇതേ തുടർന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ അടിയന്തര നടപടി സ്വീകരിച്ചത്. ബെഞ്ചും ഡസ്കും  എത്തിക്കാൻ ബന്ധപ്പെട്ടവർക്ക് പ്രസിഡണ്ട് നിർദ്ദേശവും നൽകി.


No comments