JHL

JHL

കാസറഗോഡ് മലബാറിലും അല്ലേ? റെയിൽവേയും ജില്ലയോട് അവഗണന തുടരുന്നത് അപമാനം; വെൽഫെയർ പാർട്ടി


 കാസർഗോഡ്(www.truenewsmalayalam.com) : റെയിൽവേ യാത്രക്കാർ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരമായി അനുവദിച്ച പുതിയ പാസഞ്ചർ ട്രെയിൻ കാസറഗോഡ് വരെ അനുവദിക്കാത്തത് കടുത്ത അനീതിയാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് മുഹമ്മദ് വടക്കേക്കര പറഞ്ഞു.

 ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രെസ്, എറണാണാകുളം ഇന്റർസിറ്റി, ഷൊർണ്ണൂർ പാസഞ്ചർ എന്നീ ട്രെയിനുകളും നിലവിൽ കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്നു.

 കണ്ണൂർ വരെയുള്ള ട്രെയിനുകളെല്ലാം കാസറഗോഡ്വരെ നീട്ടണമെന്ന് ആവശ്യം നിലനിൽക്കെയാണ് പുതുതായി അനുവദിച്ച ട്രെയിനും കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്നത്. ഇത് തികഞ്ഞ അനീതിയാണ്. 

ഇത് ചോദിച്ചു വാങ്ങാൻ ജനപ്രതിനിധികളും കാസർഗോഡിന് ഇല്ലാതെപോയോ. അദ്ദേഹം പറഞ്ഞു. ജില്ലാ എക്സിക്യൂട്ടീവ് യോത്തിൽ അദ്ധ്യക്ഷത വഹിച്ച്സംസാരിക്കുകയായിരുന്നു അദ്ദേഹം. സി എച്ച് ബാലകൃഷ്ണൻ, സി എച്ച് മുത്തലിബ്, അബ്ദുല്ലത്തീഫ് കുമ്പള, ഹമീദ് കക്കണ്ടം, സി എ യൂസഫ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഷറഫ് പടന്ന സ്വാഗതവും ട്രഷറർ മഹമൂദ് പള്ളിപ്പുഴ നന്ദിയും പറഞ്ഞു.

No comments