JHL

JHL

ജനങ്ങൾ ബദൽ സംവിധാനം തേടുന്നതാണ് പാർലമെന്റ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാകുന്നത്; മുവാറ്റുപുഴ അഷ്‌റഫ്‌ മൗലവി


മഞ്ചേശ്വരം(www.truenewsmalayalam.com) : "ഇതാണ് പാത ഇതാണ് വിജയം" എന്ന മുദ്രാവാക്യമുയർത്തികൊണ്ട് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ രാജ്യ വ്യാപകമായി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി പാർട്ടി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മണ്ഡലം കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ്‌ മുവാറ്റുപുഴ അഷ്‌റഫ്‌ മൗലവി ഉദ്ഘാടനം ചെയ്തു. 

രാജ്യത്ത് ജനങ്ങൾ ബദൽ സംവിധാനം തേടുന്നതാണ് പാർലമെന്റ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്നും രാജ്യത്തിന്റെ ജനങ്ങളെ ഭയപ്പെടുത്തി പട്ടിണിയിലാക്കി ഏകാധിപത്യ രാജ്യം സ്ഥാപിക്കാൻ മുന്നോട്ട് വന്ന ബിജെപി യുടെ അഹങ്കാരത്തിന് ഏറ്റ ഏറ്റവും വലിയ തിരിച്ചടിയാണ് പാർലമെന്റ് തെരഞ്ഞെടുപ്പ് ഫലമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

ഞായറാഴ്ച്ച വൈകുന്നേരം എ എച് പാലസ് ഗാന്ധി നഗറിൽ സംഘടിപ്പിച്ച പരിപാടിയിൽ സ്ത്രീകളടക്കം അഞ്ഞൂറിൽ പരം പ്രവർത്തകർ പങ്കെടുത്തു. 

പാർട്ടി മണ്ഡലം സെക്രട്ടറി ശരീഫ് പാവൂർ സ്വാഗതം പറഞ്ഞ പരിപാടിയിൽ പാർട്ടി മണ്ഡലം പ്രസിഡന്റ്‌ അഷ്‌റഫ്‌ ബഡാജെ അധ്യക്ഷത വഹിച്ചു. 

പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ്‌ ഇക്ബാൽ ഹൊസംഘടി , ജില്ലാ സെക്രട്ടറി എ എച്ച് മുനീർ, ജില്ലാ കമ്മിറ്റി അംഗം അൻസാർ ഗാന്ധി നഗർ, മഞ്ചേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത്‌ വെൽഫയർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമൻ ഹമീദ് ഹൊസംഘടി, കുമ്പള ഗ്രാമ പഞ്ചായത്തംഗം അൻവർ ആരിക്കാടി, മീഞ്ച ഗ്രാമ പഞ്ചായത്തംഗം റസാക്ക് ഗാന്ധി നഗർ, വോർകാടി ഗ്രാമ പഞ്ചായത്തംഗം കമറുന്നിസ മുസ്തഫ, മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ റൈഷാദ്, എംപി കുൽസുമ്മ, മണ്ഡലം വൈസ് പ്രസിഡന്റ്‌ റഷീദ് ഗാന്ധി നഗർ , ട്രഷറർ താജു ഉപ്പള ഗേറ്റ്,ആരിഫ് ഖാദർ എന്നിവർ സംസാരിച്ചു. 

പാർട്ടിയിലേക്ക് പുതുതായി കടന്നു വന്നവർക്ക് സംസ്ഥാന പ്രസിഡന്റ്‌ അഷ്‌റഫ്‌ മൗലവി ഷാൾ അണിയിച്ചു സ്വീകരിച്ചു, മണ്ഡലം ജോയിന്റ് സെക്രട്ടറി ജലീൽ ടി എ നന്ദി അറിയിച്ചു. ‎


No comments