JHL

JHL

മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു കാസര്‍കോട് കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

 


കാസര്‍കോട്(www.truenewsmalayalam.com) : മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു കാസര്‍കോട് കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഉന്തും തള്ളും ഉണ്ടായതിനെത്തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

വിദ്യാനഗറിലുള്ള ഡിസിസി ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് കലക്ടറേറ്റിന് മുന്നില്‍ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ഇതോടെ പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധിച്ചു. 

പ്രവര്‍ത്തകരെ അനുനയിപ്പിച്ച ശേഷം കെ.എസ്.യു ജില്ലാ പ്രസിഡണ്ട് സവാദ് പുത്തൂരിന്റെ അധ്യക്ഷതയില്‍ ഡിസിസി പ്രസിഡണ്ട് പി.കെ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. എം.സി പ്രഭാകരന്‍ പ്രസംഗിച്ചു.

ഉദ്ഘാടന പരിപാടി കഴിഞ്ഞതോടെ പ്രവര്‍ത്തകര്‍ വീണ്ടും ബാരിക്കേഡിനു മുകളിലേക്ക് കയറി മുദ്രാവാക്യം വിളിച്ചു. പ്രവര്‍ത്തകര്‍ താഴെ ഇറങ്ങാന്‍ കൂട്ടാക്കാതെ വന്നതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

 ഇതിനിടയില്‍ കെ.എസ്.യു സംസ്ഥാന സമിതി അംഗം സെറിമറിയം ബെന്നിയെ വനിതാ പൊലീസ് കസ്റ്റഡിയിലെടുത്തത് സംഘര്‍ഷത്തിനും വാക്കുതര്‍ക്കത്തിനും ഇടയാക്കി. വിട്ടയച്ചതോടെയാണ് പ്രവര്‍ത്തകര്‍ പിന്തിരിഞ്ഞത്.


No comments