ദേശീയവേദി ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രവചന മത്സരം: സരസ്വതി ഭായ് പയ്യന്നൂർ, റാഫി എരിയാൽ, ഫഹദ് മജൽ വിജയികൾ
മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ ദേശീയവേദി സംഘടിപ്പിച്ച 2024- ലോക്സഭ തെരഞ്ഞെടുപ്പ് പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു.
21 മാർക്ക് വീതം നേടിയ സരസ്വതി ഭായ്. കെ കെ പയ്യന്നൂർ, റാഫി എരിയാൽ എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു.
20 മാർക്ക് വീതം നേടിയ അഞ്ച് പേരിൽ നിന്ന് നറുക്കെടുപ്പിലൂടെ ഫഹദ് മജൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 500ൽ പരം ആളുകൾ പ്രവചന മത്സരത്തിൽ പങ്കെടുത്തു. ഒന്നാം സ്ഥാനം പങ്കിട്ട സരസ്വതി ഭായ് കാസറഗോഡ് ഗവ.ഗസ്റ്റ് ഹൗസ് മാനേജറും റാഫി എരിയാൽ മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് അംഗവുമാണ്.
വിജയികൾക്ക് ദേശീയ വേദി അടുത്തമാസം സംഘടിപ്പിക്കുന്ന പൊതു പരിപാടിയിൽ വെച്ച് സ്പിക് ഗ്രൂപ്പ് ദുബായ്,സാന്ത്വനം ദുബായ് , അൽ മുതകമ്മൽ ഉമ്മുൽ ഖുവൈൻ എന്നീ സ്ഥാപനങ്ങൾ സ്പോൺസർ ചെയ്യുന്ന സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് ദേശീയവേദി ഭാരവാഹികൾ അറിയിച്ചു.
Post a Comment