JHL

JHL

കുമ്പള റെയിൽവേ സ്റ്റേഷൻ വിപുലീകരണത്തിന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപിക്ക് ഒഐസിസിയുടെ നിവേദനം

കുമ്പള(www.truenewsmalayalam.com) : ഏകദേശം 37 ഓളം ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന കുമ്പള റെയിൽവേ സ്റ്റേഷനെ "സാറ്റലൈറ്റ്'' സ്റ്റേഷനായി ഉയർത്തണമെന്നാ വശ്യപ്പെട്ട് ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി പ്രതിനിധി സിഎം കുഞ്ഞി മൊഗ്രാൽ രാജ്മോഹൻ ഉണ്ണിത്താൻ എംപിക്ക് നിവേദനം നൽകി.

 നിറയെ യാത്രക്കാരും,നല്ല വരുമാനവുമുള്ള ജില്ലയിലെ സ്റ്റേഷനുകളിൽ ഒന്നാണ് കുമ്പള റെയിൽവേ സ്റ്റേഷൻ.എന്നാൽ അടിസ്ഥാന സൗകര്യ വികസനത്തിൽ ഏറെ പിറകിലാണ് ഈ സ്റ്റേഷൻ. ഈ ആവശ്യമുയർത്തി നേരത്തെയും  പാസഞ്ചേഴ്സ് അസോസിയേഷനും, വ്യാപാരികളും, സന്നദ്ധ സംഘടനകളും, രാഷ്ട്രീയ പാർട്ടി നേതാക്കളും രാജ്മോഹൻ ഉണ്ണിത്താൻ എംപിക്കും, റെയിൽവേ അധികൃതർക്കും നിവേദനം നൽകിയിരുന്നതുമാണ്.

 മംഗളൂരുവിൽ നിന്ന് കൂടുതൽ ട്രെയിനുകൾ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ഭാഗങ്ങളിലേക്ക് ഓടിത്തുടങ്ങിയതോടെ ദീർഘദൂര ട്രെയിനുകൾക്ക് കുമ്പളയിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും ഒഐസിസി നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

 പരശുറാം, മാവേലി, കോഴിക്കോട് -ബംഗളൂരു എക്സ്പ്രസ്, മംഗളൂരു- രാമേശ്വരം, കച്ചെഗുഡ എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളിൽ 2 ട്രെയിനുകൾക്കെങ്കിലും കുമ്പളയിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാണ് ആവശ്യം.

 മഴ നനഞ്ഞ് ട്രെയിൻ കയറേണ്ട സ്റ്റേഷനിൽ പ്ലാറ്റ്ഫോമിന് കൂടുതൽ മേൽക്കൂര നിർമിക്കണമെന്നും, സ്റ്റേഷനിൽ റിസർവേഷൻ സൗകര്യം ഏർപ്പെടുത്തണമെന്നും, ജോലി പൂർത്തിയായി കിടക്കുന്ന യാത്രക്കാർക്കുള്ള വിശ്രമമുറി ഉടൻ തുറന്നു കൊടുക്കണമെന്നും സി എം കുഞ്ഞി മൊഗ്രാൽ,രാജ് മോഹൻ ഉണ്ണിത്താൻ എംപിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.


No comments