ആസ്‌ക് തളങ്കര വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു
കാസറഗോഡ്(www.truenewsmalayalam.com) : കഴിഞ്ഞ നാല്പത് വർഷത്തോളമായി തളങ്കര കേന്ദ്രികരിച്ചു പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കലാ കായിക സാമൂഹിക ചാരിറ്റി സംഘടനയായ ആസ്‌ക് തളങ്കര സമസ്ത പൊതുപരീക്ഷ, എസ് എസ് എൽ സി , പ്ലസ് ടു , നീറ്റ് പരീക്ഷ എന്നിവയിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.
ചടങ്ങിൽ ആസ്‌ക് തളങ്കര പ്രസിഡന്റ് റിയാസ് ഇ എം അധ്യക്ഷത വഹിച്ചു. അനുമോദന യോഗം കാസറഗോഡ് നഗരസഭാ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സഹീർ ആസിഫ് ഉൽഘാടനം ചെയ്തു. സിറാജ് ഖാസിലൈൻ പ്രാർത്ഥന നടത്തി.
നീറ്റ് പരീക്ഷയിൽ മികച്ച മാർക്ക് ലഭിച് എം ബി ബി എസിന് അഡ്മിഷൻ യോഗ്യത നേടിയ ഹാഫിള് മുർഷിദിനുള്ള ഉപഹാരം സഹീർ ആസിഫ് കൈമാറി.
കൂടാതെ ആസ്‌ക് റമളാൻ മാസം നടത്തിയ പ്രതിദിന ഓൺലൈൻ മത്സരത്തിന് നേതൃത്വം നൽകിയ അമീൻ എ , ഇസ്മായിൽ തെരുവത്ത് എന്നിവർക്കും മെമൊന്റൊ നൽകി.
പരിപാടിയിൽ താജുദ്ദീൻ എ എച് , ഹബീബ് മാലിക് , സാദിഖ് തളങ്കര , നിസാർ എം എച്, ഷുഹൈബ്, അതീഖ് റഹ്മാൻ ഖാസിയാറകം, അഷ്‌റഫ് ദീനാർ , ഇഖ്ബാൽ കറാമ , ബഷീർ കുന്നിൽ, സലീം ജിദ്ദ, സകീർ ഹുസൈൻ , സബൂർ സിറ്റി ബാഗ്, നൗഷാദ് ബാങ്കോട് , ഷാഫി, അഷ്‌റഫ് എ എച്, റൗഫ് എന്നിവർ സംബന്ധിച്ചു.
ജനറൽ സെക്രട്ടറി ശിഹാബ് ഊദ് സ്വാഗതവും വിദ്യാഭ്യാസ വിഭാഗം കൺവീനർ അമീൻ എ നന്ദിയും പറഞ്ഞു.
Post a Comment